
കോഴിക്കോട് : കാലടി സർവ്വകലാശാലയിലെ അധ്യാപകനിയമനത്തിൽ വിയോജിപ്പറിയിച്ചു കൊണ്ട് ഇന്റർവ്യു ബോർഡ് അംഗം ഡോ. ടി പവിത്രൻ നൽകിയ പരാതി പിൻവലിച്ചു.
വിഷയത്തിൽ പ്രതികരിച്ച് വൈസ് ചാൻസലർക്ക് നൽകിയ പരാതിയാണ് പിൻവലിച്ചത്. വിഷയവിദഗ്ദ്ധർക്കാണ് നിയമനാധികാരം എന്ന തെറ്റിദ്ധാരണയിലാണ് കത്ത് നൽകിയതെന്നും തെറ്റ് മനസിലായതുകൊണ്ടാണ് പരാതി പിൻവലിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
സർവ്വകലാശാലയിലെ മലയാളം അധ്യാപിക തസ്തികയിലേക്ക് ഡോ. നിനിത കണിച്ചേരിയെ നിയമിച്ചതിൽ അപാകതയുണ്ടെന്ന് ആരോപിച്ചായിരുന്നു പരാതി നൽകിയത്. വിസിക്ക് മൂന്നുപേരാണ് കത്തു നൽകിയത്.
മാത്രമല്ല, ഇപ്പോൾ നടക്കുന്ന രാഷ്ട്രീയ വിവാദത്തിൽ താൽപര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.






