
ചെന്നൈ: തമിഴ്നാട് രാഷ്ട്രീയം വീണ്ടും ചര്‍ച്ചയാക്കപ്പെടുകയാണ്. അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷയനുഭവിച്ച ശശികല പുറത്തിറങ്ങിയതോടെയാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ ദിശ തുറന്നുവരുന്നത്. എന്നാല്‍ പുറത്താക്കലുകള്ക്കു വിധേയയാകാതെ കൂടുതല്‍ കരുത്തോടെ രാഷ്ട്രീയത്തിലുള്ള തന്റെ ഇടം നിലനിര്‍ത്തുന്ന ശശികലയ്ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് ഇ.പി.എസ്. ശശികലയുടെ 400 കോടിയുടെ സ്വത്ത് കൂടി തമിഴ്നാട് സര്‍ക്കാര്‍ കണ്ടുകെട്ടിയിരിക്കുകയാണ്. തൂത്തുക്കുടിയിലെ 800 ഏക്കര്‍ ഭൂമിയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. 24 മണിക്കൂറിനിടെ 650 കോടിയുടെ സ്വത്താണ് കണ്ടുകെട്ടിയത്.
അണ്ണാഡി.എം.കെ. ജനറല്‍ സെക്രട്ടറിയുടെ സ്ഥാനത്തിരുന്ന് പാര്‍ട്ടി യോഗം വിളിക്കുന്നതിനും ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുന്നതിനും ഒരുങ്ങുകയാണ് ശശികല. ഇതിനു തൊട്ടു പിന്നാലെയണ് സര്‍ക്കാര്‍ നീക്കം. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയെന്ന് വിശേഷിപ്പിച്ചാണ് ശശികല എം.എല്‍.എമാരെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചത്. 123 പേരില്‍ അറുപത് എം.എല്‍.എമാര്‍ തനിക്ക് പിന്തുണ പ്രക്യാപിച്ചതായും ശശികല പറയുന്നു. ഇളവരിശിയുടെ മകളുടെ വസതിയിലാണ് ശശികല. എംഎല്‍എമാരുടെ പിന്തുണ ഉറപ്പിച്ച ശേഷം പാര്‍ട്ടി ആസ്ഥാനവും ജയ സമാധി റാലി നടയും സന്ദര്‍ശിക്കനാണ് തീരുമാനം.
അനധികൃത സ്വത്തു സമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ട് 2017-ലാണ് ജയലളിത ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയിലിലാകുന്നത്. അതിനു ശേഷമിങ്ങോട്ട് വലിയ മാറ്റങ്ങളാണ് തമിഴ്നാട് രാഷ്ട്രീയത്തില്‍ അരങ്ങേറിയത്. എന്നാല്‍ ശശികലയുടെ മടങ്ങിവരവ് 2017-ലേക്ക് തമിഴ്നാടിനെ തിരികെകൊണ്ടുപോടി. ശശികലയെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി അണ്ണാ ഡി.എം.കെയില്‍ ഇപ്പോള്‍ തന്നെ ഭിന്നത രൂക്ഷമാണ്. ശശികലയ്ക്ക് യാത്ര ചെയ്യാന്‍ പാര്‍ട്ടി കൊടിവെച്ച വാഹനം നല്കിയ യുവജനവിഭാഗം സെക്രട്ടറി ഉള്‍പ്പടെ ഏഴുപേരെ അണ്ണാഡിഎംകെയില്‍ നിന്ന് പുറത്താക്കി. അണ്ണാഡിഎംകെയെ വഞ്ചിച്ചവരാണ് ശശികലയ്ക്ക് സഹായം നല്‍കിയവരെന്ന് ഇപിഎസ് ആരോപിച്ചു. വിമത നേതാക്കളെ അനുനയിപ്പിക്കാന്‍ വിശ്വസ്ഥരെ ഇപിഎസ് ചുമതലപ്പെടുത്തി.






