
രാജ്യത്തെ മികച്ച ബ്യൂറോക്രാറ്റുകളിലൊരാളായ വി.പി. ജോയ് സംസ്ഥാനത്തെ അടുത്ത ചീഫ് സെക്രട്ടറിയാകും. ഇന്ന നടന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനം എടുത്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ പിന്‍ഗാമിയായി മാര്‍ച്ച് ഒന്നിന് അദ്ദേഹം സ്ഥാനമേല്‍ക്കും.
കേന്ദ്ര കാബിനറ്റ് (ഏകോപനം) സെക്രട്ടറിയായ ജോയിയുടെ സേവനം വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. കേന്ദ്രത്തിൽ ഡെപ്യൂട്ടേഷനിൽ പോയ വി.പി. ജോയ് കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്. 1987 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ അദ്ദേഹം അപ്രതീക്ഷിതമായാണ് ജോയ് സംസ്ഥാന സര്‍വ്വീസിലേക്ക് മടങ്ങിയെത്തുന്നത്.
കേന്ദ്ര ക്യാബിനറ്റ് സെക്രട്ടേറിയറ്റിൽ ഏകോപന ചുമതലയുള്ള സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. രണ്ടരവര്‍ഷത്തെ സര്‍വ്വീസ് ഇനി അദ്ദേഹത്തിനുണ്ട്. 2023 ജൂണ്‍ മുപ്പത് വരെ ചീഫ് സെക്രട്ടറിയായി പ്രവര്‍ത്തിക്കാം. നിലവിൽ കേരള കേഡറിലെ ഏറ്റവും സീനിയറായ ഐഎഎസ് ഓഫീസറായ അദ്ദേഹം പ്രൊവിഡൻ ഫണ്ട് കമ്മീഷണര്‍ എന്ന നിലയിൽ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വച്ചിരുന്നു.
കേരള കേഡറിലായിരുന്ന സമയത്ത് ധനകാര്യം, നികുതി, വനം, ഭവനനിര്‍മ്മാണം, തൊഴിൽ, ഗതാഗതം എന്നീ വകുപ്പുകളിൽ സെക്രട്ടറിയായും. കെഎസ്ഇബി ചെയര്മാൻ, സഹകരണ രജിസ്ട്രാര്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കേരള സര്‍വ്വകലാശാലയിൽ നിന്നും ഇലക്ട്രോണിക്സിൽ ബിടെക് നേടി ജോയി 1987-ലാണ് ഐഎഎസ് നേടിയത്. സാമൂഹ്യക്ഷേമ വകുപ്പ് അണ്ടര്‍ സെക്രട്ടറി,കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിൽ ഡയറക്ടര്‍ ജനറൽ, ഫണ്ട് കമ്മീഷണര്‍ എന്നീ പദവികൾ വഹിച്ചു. മികച്ച പുസ്തകങ്ങള്‍ രചിച്ചിട്ടുളള ജോയിയുടെ നിമിഷജാലകം കവിതാ സമാഹാരത്തിന് എസ്.കെ.പൊറ്റക്കാട് അവാര്‍ഡ് ലഭിച്ചിട്ടിട്ടുണ്ട്.
നിയമന വിവാദവുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ പേര്‍ക്ക സ്ഥിര നിയമനവും നല്കി. 344 ഏകാധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകർക്ക് സ്ഥിര നിയമനം നല്‍കാനാണ് തീരുമാനം. ഭൂരിഭാഗം വിദ്യാലയങ്ങളും പ്രവർത്തിക്കുന്നത് വനമേഖലയിലാണ്.






