
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാനെ 2021 മാര്ച്ച് 31 മുതല് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കാന് ഗവര്ണറോട് ശുപാര്ശ ചെയ്ത് മന്ത്രിസഭാ യോഗത്തില് തീരുമാനം. പതിനൊന്നാം ശമ്പളം കമ്മിഷന്റെ ശുപാര്ശ പ്രകാരം ശമ്പള പരിഷ്കരണവും പെന്ഷന് പരിഷ്കരണവും 2019 ജൂലായ് ഒന്നു മുതല് നടപ്പാക്കാനും മന്ത്രിസഭായോഗം താരുമാനിച്ചു. അഡീഷണല് ചീഫ് സെക്രട്ടറി വിപി ജോയിയെ അടുത്ത ചീഫ് സെക്രട്ടറിയായി നിയമിക്കാനും മന്ത്രിസഭായോഗത്തില് തീരുമാനമായി.
പതിനൊന്നാം ശമ്പള കമ്മീഷന്റെ ശൂപാര്ഷപ്രകാരം പരിഷ്കരിച്ച പെന്ഷന് 2021 ഏപ്രില് മുതല് വിതരണം ചെയ്തു തുടങ്ങും.ഏറ്റവും കുറഞ്ഞ അടിസ്ഥാന പെന്ഷന് 11,500 രൂപയും കൂടിയ അടിസ്ഥാന പെന്ഷന് 83,400 രൂപയായും ഉയര്ത്തി. ഏറ്റവും കുറഞ്ഞ അടിസ്ഥാന കുടുംബ പെന്ഷന് 11,500 രൂപയും കൂടിയ 50,040 രൂപയായും പരിഷ്കരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
മാനന്തവാടി ജില്ലാ ആശുപത്രിയെ തല്ക്കാലം മെഡിക്കല് കോളേജ് ആക്കി ഉയര്ത്തി വയനാട്ടില് മെഡിക്കല് കോളേജിന്റെ പ്രവര്ത്തനം ആരംഭിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ മെഡിക്കല് കോളേജിന് ആവശ്യമായ തസ്തികകള് സൃഷ്ടിക്കാനും തീരുമാനമായി. സംസ്ഥാനത്ത് ആരാധനാലയങ്ങള് നിര്മിക്കാന് ഇനി ജില്ലാ കള്കടറുടെ അനുമതിക്ക് പകരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്ക് പൂര്ണ്ണ അനുമതി നല്കാനും മന്ത്രസഭാ യോഗത്തില് തീരുമാനമായി. പിഎസ്സിയിലുള്ള എട്ടംഗസമിതിയിലെ ഒഴിവ് നികത്താനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
വനം വകുപ്പില് ആദിവാസി വിഭാഗത്തില് നിന്നും 500 പുതിയ ബീറ്റ് ഓഫീസര്മാരെ നിയമിക്കും ഇതിനായി പിഎസ്സി മുഖേന സ്പെഷ്യല് റിക്രൂട്ട്മെന്റ് നടത്തും. എസ്എസ്എല്സിയാണ് യോഗ്യത. സംസ്ഥാന ബിവറേജ് കോര്പ്പറേഷനില് പുതിയ സ്റ്റാഫ് പാറ്റേണിന് അംഗീകാരം നല്കി. ഇത് പ്രകാരം 1727 തസ്തികള്ക്ക് കൂടി അംഗീകാരം ലഭിച്ചു.







Comments