
ന്യൂഡല്‍ഹി: മുന്‍ ചീഫ് ജസ്റ്റിസിനെതിരേയുള്ള പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയ്ത്രക്കെതിരെ അവകാശലംഘന നോട്ടീസുമായി ബിജെപി. മഹുവയ്ക്കെതിരെ നടപടി എടുക്കേണ്ടതില്ലെന്നായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. എന്നാല്‍ വിവാദ പ്രസംഗത്തിന്റെ വിഡിയോ മഹുവ സമൂഹമാധ്യമത്തില്‍ പങ്കുവച്ചതോടെയാണ് വീണ്ടും അവകാശ ലംഘനവുമായി മുന്നോട്ട്പോകുമെന്ന് ബിജെപി തീരുമാനിച്ചു.
മുന്‍ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ പിപി ചൗധരിയാണ് അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്. ബിജെപി എംപി നിസികാന്ദ് ഡുബെയും അവകാശ ലംഘന നോട്ടീസ് നല്കി. മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗെഗോയ്ക്കെതിരെ മഹുവ നടത്തിയ പരാമര്‍ശത്തില്‍ അവര്‍ നടപടി നേരിടണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി തിങ്കളാഴ്ച ആവശ്യമുന്നയിച്ചിരുന്നു.
You cannot bully me into silence with threats of privilege motions
You cannot abuse high office, retire, & then hide under cover of Article 121
Sexual harassment is not “discharge of duties” pic.twitter.com/r93Y4zdxGo— Mahua Moitra (@MahuaMoitra) February 10, 2021
'അവകാശ ലംഘനം കാട്ടി ഭീഷണിപ്പെടുത്തി എന്നെ നിശബ്ദയാക്കാന്‍ നിങ്ങള്‍ക്കാവില്ല. ഉന്നത പദവിയെ ദുരുപയോഗം ചെയ്ത ശേഷം വിരമിക്കുകയും ആര്‍ട്ടിക്കിള്‍ 121 ല്‍ അഭയം തേടാന്‍ നിങ്ങള്‍ക്കാവില്ല. കടമ നിര്‍വ്വഹിക്കലില്‍ ലൈഗിംക പീഡനം പെടില്ലെന്നും പ്രസ്താവനയില്‍ ഉറച്ചു നില്ക്കുന്നു' അവകാശ ലംഘന നോട്ടീസിന് മറുപടിയുമായി മഹുവ രംഗത്തെത്തി. അസുഖകരമായ സത്യത്തില്‍ നിന്ന് സര്‍ക്കാര്‍ ശ്രദ്ധതിരിക്കാന്‍ ശ്രമിക്കുമ്പോള്‍ ഒറാള്‍ തീര്‍ച്ചയായും എന്തെങ്കിലും ചെയ്തു. ഈ ശ്രദ്ധ ഡല്‍ഹി ഗേറ്റിലെ കര്‍ഷകര്‍ക്കും ദയവായി നല്‍കൂ എന്ന് പരിഹസിച്ചുകൊണ്ട് മഹുവ ട്വിറ്ററില്‍ ട്വിറ്ററില്‍ കുറിച്ചു.
One has definitely done something right when entire might of government tries to divert attention from uncomfortable truths
Please shower same attention to farmers at Delhi’s gates
REPEAL OR NOTHING— Mahua Moitra (@MahuaMoitra) February 10, 2021






