
ദി വാള്‍സ്ട്രീറ്റ് ജേണല്‍ അടുത്തിടെ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് സക്കര്‍ബര്‍ഗ് തന്റെ ടീമിനോട് 'നമുക്ക് ആപ്പിളിനെ വേദനിപ്പിക്കണം എന്നു പറഞ്ഞതായി റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
ഈ വരുന്ന ആഴ്ചകളില്‍ ആപ്പിള്‍ തങ്ങളുടെ ഐഒഎസ് 14.5 പുറത്തിറക്കും.
അതില്‍ ആപ് ട്രാന്‍സ്‌പെരന്‍സി ട്രാക്കിങ് എന്ന ഫീച്ചര്‍ ഉള്‍പ്പെടുത്തുമെന്നാണ് പറയുന്നത്.
ഇതാണ് ഫെയ്‌സ്ബുക്കിന് ഏറ്റവുമധികം വേദനിപ്പിക്കാന്‍ പോകുന്നതെന്നാണ് പറയുന്നത്.
ആപ്പിളിന്റെ പുതിയ നയങ്ങള്‍ വന്നാല്‍ അത് ശരാശരി ഉപയോക്താക്കള്‍ക്കും, ആപ് ഡവലപ്പര്‍മാര്‍ക്കും, ചെറിയ ബിസിനസുകാര്‍ക്കുമൊക്കെ കടുത്ത ആഘാതമേല്‍പ്പിക്കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഫെയ്‌സ്ബുക്. ആപ്പിള്‍ പറയുന്നത് ഇത് സ്വകാര്യതയുടെ കാര്യമാണെന്നാണ്.
പക്ഷേ, ഇത് ആപ്പിളിന്റെ ലാഭം വര്‍ധിപ്പിക്കലിന്റെ പ്രശ്‌നമാണ്.
മറ്റു കമ്പനികള്‍ക്കു മുകളില്‍ ആപ്പിള്‍ സ്വയം പ്രതിഷ്ഠിക്കുന്നതിനെതിരെയുള്ള നീക്കത്തില്‍ തങ്ങള്‍ മറ്റു കമ്പനികള്‍ക്കൊപ്പം ചേരുകയാണ് എന്നാണ് ഫെയ്‌സ്ബുക് പറയുന്നത്.
ആപ്പിളിനെ പാഠം പഠിപ്പിക്കണമെന്ന് ഒരു പക്ഷേ സക്കര്‍ബര്‍ഗ് പറഞ്ഞുകാണും, അതില്‍ വ്യക്തിപരമായ ഒന്നുമില്ലെന്നും ഫെയ്‌സ്ബുക് വക്താവ് വ്യക്തമാക്കി.
ഇത് രണ്ടു കമ്പനികള്‍ തമ്മിലുള്ള മത്സരമല്ല. ഫ്രീ ഇന്റര്‍നെറ്റ് എന്ന ആശയത്തിന്റെ ഭാവിയെക്കുറിച്ചുള്ള യുദ്ധമാണ് എന്നാണ് കമ്പനിയുടെ നിലപാട്.
ഫെയ്‌സ്ബുക്കിന്റെ പേരു കളങ്കപ്പെടുത്തിയ 2018ലെ കേംബ്രിജ് അനലിറ്റിക്കാ വിവാദത്തിനു ശേഷം കുക്ക് പ്രതികരിച്ചത് ആപ്പിള്‍ ഒരിക്കലും ഇത്തരമൊരു അവസ്ഥയില്‍ എത്തില്ലെന്നായിരുന്നു. ദശലക്ഷക്കണക്കിന് ഫെയ്‌സ്ബുക് ഉപയോക്താക്കളെക്കുറിച്ചുള്ള വ്യക്തി വിവരങ്ങളാണ് അന്ന് പുറത്തായത്. അന്നും സക്കര്‍ബര്‍ഗ് വളരെ രോഷത്തോടെയാണ് പ്രതികരിച്ചത്.






