തിരുവനന്തപുരം/കോഴിക്കോട്: സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന യാചനാ സമരത്തിനു പിന്തുണയുമായി വിവിധ യുവജന സംഘടകള്‍. തിരുവനന്തപുരം, കോഴിക്കോട് കലക്ടറേറ്റിലേക്കും യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പോലീസിന്റെ ബാരിക്കേഡ് മാറ്റി പ്രവര്‍ത്തകര്‍ മുന്നോട്ടുപോയതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ വന്നതോടെ ലാത്തിച്ചാര്‍ജ് നടത്തി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
കോഴിക്കോട് യൂത്ത് കോണ്‍ഗ്രസും എം.എസ്.എഫും ഉദ്യോഗാര്‍ത്ഥികള്‍ക്കു പിന്തുണയുമായി എത്തിയിട്ടുണ്ട്. സംഘര്‍ഷത്തില്‍ ടി.സിദ്ധിക് അടക്കം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. പാലക്കാട് കലക്ടറേറ്റിലും യുവജന സംഘടനകളുടെ പ്രതിഷേധമുണ്ടായി.






