
ന്യൂഡല്‍ഹി: 'രാജ്യവിരുദ്ധതയുടെ വിത്തുകള്‍ നശിപ്പിക്കുക തന്നെ വേണം, അത് ദിശ രവി ആണെങ്കിലും ആരായാലും..' ഹരിയാന ആഭ്യന്തര മന്ത്രിയുടെ ട്വീറ്റ് വിവാദത്തില്‍ ട്വിറ്റര്‍ തന്നെ മറുകണ്ടം ചാടി. ട്വീറ്റ് അന്വേഷണവിധേയമാക്കിയെന്നും, എന്നാല്‍ ട്വീറ്റ് മാറ്റേണ്ടതല്ലെന്നും ട്വിറ്റര്‍ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വ്യക്തമാക്കി.
ജര്‍മ്മനിയില്‍ നിന്നുള്ള ഒരു ഉപഭോക്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ട്വീറ്റ് നീക്കം ചെയ്യുന്നതായി ട്വിറ്റര്‍ ഹരിയാന ആഭ്യന്തര മന്ത്രി അനില്‍ വിജ്ന് നോട്ടീസ് അയച്ചിരുന്നു. ജര്‍മ്മനിയിലെ നെറ്റ്വര്‍ക്ക് എന്‍ഫോഴ്സ്മെന്റ് ആക്ട് പ്രകാരം നിയമവിരുദ്ധമായ കണ്ടന്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന മുന്‍നിര്‍ത്തിയാണ് ട്വീറ്റ് ഡിലീറ്റ് ചെയ്തതെന്ന് ട്വിറ്റര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് നീക്കം ചെയ്ത ഡിലീറ്റ് അന്വേഷണ വിധേയമാക്കിയെമെങ്കിലും അത് നീക്കം ചെയ്യേണ്ടതല്ലെന്നായിരുന്നു ട്വിറ്റര്‍ പിന്നാലെ വാദം ഉയര്‍ത്തിയത്.
— ANIL VIJ MINISTER HARYANA (@anilvijminister) February 15, 2021
റിപ്പോര്‍ട്ട് ചെയ്ത കണ്ടന്റ് അന്വേഷണ വിധേയമാക്കി, എന്നാല്‍ ട്വിറ്ററിന്റെ നിയമപ്രകാരം ആ വിഷയം നീക്കം ചെയ്യേണ്ടതല്ലെന്നാണ് കണ്ടെത്തിയിരിക്കുന്നതെന്ന് ട്വിറ്റര്‍ വ്യക്തമാക്കുകയായിരുന്നു. കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുള്ള ടൂള്‍കിറ്റ് നിര്‍മ്മിച്ചെന്ന കുറ്റം ചുമത്തിയാണ് പരിസ്ഥിതി പ്രവര്‍ത്തകയായ ദിശാ രവിയെ അറസ്റ്റ് ചെയ്തത്.






