
തൃശൂർ: വിയ്യൂർ ജില്ലാ ജയിലിൽ നിന്നും തടവുകാരൻ രക്ഷപ്പെട്ടു. ചെറുതുരുത്തി പൈങ്കുളം സ്വദേശി കുളമ്പറ്റംപറമ്പിൽ സഹദേവനാണ് രക്ഷപ്പെട്ടത്.
അടുക്കളയിലെ മാലിന്യം കളയാൻ പുറത്തുപോയ തക്കത്തിന് സഹദേവൻ രക്ഷപ്പെടുകയായിരുന്നു. ഇന്നലെ ഉച്ചതിരിഞ്ഞാണ് ഇയാള് രക്ഷപ്പെട്ട വിവരം ജയിൽ അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.
സ്ത്രീയെ അപമാനിച്ച കേസിൽ ശിക്ഷിക്കപ്പെട്ട തടവുകാരനാണ് ഇയാൾ. കഴിഞ്ഞ ഡിസംബർ ഏഴിനാണ് ഇയാള് ജയിലിൽ തടവുകാരനായി എത്തിയത്.





