
കോഴിക്കോട്: കോഴിക്കോട് കൊടിയത്തൂരിൽ ഭാര്യയെ ഭർത്താവ് കഴുത്തറുത്ത് കൊന്നു. ചെറുവാടി പഴംപറമ്പിൽ മുഹ്സിലയാണ് കൊല്ലപ്പെട്ടത്.
ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കേസിൽ മുഹ്സിലയുടെ ഭർത്താവ് ഷഹീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സംശയ രോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.






