
തൃശൂർ: ഫാസ്ടാഗ് സംവിധാനം നടപ്പിലാക്കിയതോടെ ട്രോളുകളിൽ വാഹനങ്ങളുടെ നീണ്ട നിര. പാലിയേക്കരയിലും കുമ്പളത്തും ടോളില്‍ കുരുങ്ങി വാഹനങ്ങള്ളുടെ നീണ്ട നിരയാണ് കാണാനാകുന്നത്.
ഫാസ്ടാഗില്ലാത്ത വാഹനങ്ങളിൽ നിന്ന് ഇരട്ടി തുക ഈടാക്കുന്നു. ഇവർക്ക് പ്രത്യേക ഗേറ്റും ഇല്ല. കൂടാതെ, പ്രവർത്തിക്കാത്ത ഫാസ്ടാഗുമായി എത്തുന്നവരും അധിക തുക നൽകണം. ഫാസ് ടാഗില്ലാത്തവർ ഫാസ്ടാഗ് ഗേറ്റുകളിലൂടെ പ്രവേശിച്ചാല്‍ ഇരട്ടി തുകയാണ് നല്‍കേണ്ടി വരുക.
ഇരുവശത്തേക്കുമുളള യാത്രക്ക് ഫാസ്ടാഗ് ഉള്ളവര്‍ക്ക് 105 രൂപയാണെങ്കില്‍ ഇല്ലാത്തവർ 210 രൂപ നല്‍കണം. ഫാസ്റ്റാഗ് വാലറ്റില്‍ മിനിമം തുക വേണമെന്ന് നിർബന്ധമില്ല, എന്നാൽ നെഗറ്റീവ് ബാലന്‍സ് ആകരുത് എന്നും നിർദേശമുണ്ട്.






