
എൻസോസൾഫാൻ ദുരിതം നൽകിയ വേദനകൾ മറന്ന് ബാദുഷ വിട പറഞ്ഞു
കാസർഗോഡ് : എൻഡോസൾഫാൻ വിതച്ച ദുരന്തം പേറി 22 വർഷക്കാലം വേദന അനുഭവിച്ച് ഒടുവിൽ ബാദുഷ ഈ ലോകത്തോട് വിട പറഞ്ഞു. കാസർകോട് പള്ളം റെയിൽവേ ഗേറ്റിനടുത്തെ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ഹമീദിന്റെയും താഹിറയുടെയും രണ്ടാമത്തെ മകനാണ് ബാദുഷ.
പ്ലാന്റേഷൻ കോർപറേഷന്റെ തോട്ടത്തിനടുത്ത ബോവിക്കാനം താണപ്പളത്തെ ക്വാർട്ടേഴ്സിൽ താമസിക്കുമ്പോഴാണ് ബാദുഷയുടെ ജനനം. ദുരിതബാധിതരുടെ പട്ടികയിൽ ബാദുഷയുടെ പേരും ഉൾപെടുത്താൻ അമ്മ താഹിറ കയറിയിറങ്ങാത്ത പടികൾ ഉണ്ടായിരുന്നില്ല.
ബാദുഷയ്ക്ക് 3 മാസം പ്രായമുള്ളപ്പോഴാണ് തല വളരുന്നതായി ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് ഒരു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടു. കാലുകളും തളർന്ന നിലയിലായിരുന്നു. തുച്ഛ വരുമാനക്കാരായ വീട്ടുകാർക്ക് എന്നും നൊമ്പരമായിരുന്നു ബാദുഷ.






