തിരുവനന്തപുരം: അഴിമതിയുടെ നേര് സാക്ഷ്യമായ പാലാരിവട്ടം പാലം നിയമസഭാ തിരഞ്ഞെടുപ്പില്‍ വിഷയമാക്കാനൊരുങ്ങി ഇടതു മുന്നണി. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് മുന്‍പ് പുതുക്കിപ്പണിത പാലം തുറന്ന് കൊടുത്തും ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റപത്രം സമര്‍പ്പിച്ചും ചര്‍ച്ചകള്‍ സജീവമാക്കനാണ് എല്‍ഡിഎഫ് നീക്കം.
തദ്ദേശ തിരഞ്ഞെടുപ്പ് കാലത്തും പലാരിവട്ടം പാലം ചര്ച്ചവിഷയമാക്കിയരുന്നു. പൊലിക്കാന്‍ നിര്‍ത്തിയ പാലമായുന്നു അന്ന് ചര്‍ച്ച വിഷയമെങ്കില്‍ ഇന്ന് പുതുക്കി പണിതപാലമാണ്. പാലം നിര്‍മാണം നിശ്ചയിച്ചതിലും വേഗത്തില്‍ പൂര്‍ത്തിയാക്കി തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുന്‍പ് തുറന്നു കൊടുക്കാനുള്ള വലിയ ശ്രമമാണ് നടക്കുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പ്രഖ്യാപിച്ചാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയോടെ പാലത്തിലൂടെ വാഹനം കടത്തിവിടാനാണ് ഇടത് മുന്നണി ആലോചിക്കുന്നത്.
ഇതോടൊപ്പം മുന്‍മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിനെതിരായ കുറ്റപത്രവും ഉയര്‍ത്തികൊണ്ടു വരാനുള്ള നീക്കവും നടക്കുന്നുണ്ട്. നിയമസഭ തിരഞ്ഞെടുപ്പില്‍ എറണാകുളം നഗരത്തോട് ചേര്‍ന്ന് മണ്ഡലങ്ങളില്‍ ഇടത് മുന്നണി രാഷ്ട്രീയ ആയുധമാക്കും. എന്നാല്‍ പലാരിവട്ടം പാലം അഴിമതി ജനം വിശ്വസിക്കാത്ത കഥയാണെന്നാണ് കോണ്‍ഗ്രസ് വിശദീകരണം.






