
ന്യൂഡല്‍ഹി: കൊച്ചി മരടിലെ അനധികൃതമായി നിര്‍മ്മിച്ച ഫ്ലാറ്റ് പൊളിച്ചു നീക്കിയ സംഭവത്തില്‍ ഉടമകള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടു നല്കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഫ്ലാറ്റ് ഉടമകള്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരത്തുകയുടെ പകുതി ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ കോടതിയില്‍ കെട്ടിവെയ്ക്കണമെന്ന് നിര്‍ദേശമുണ്ട്. ഇതിലുള്ള നിലപാടും ഇന്ന് സുപ്രീം കോടതിയെ അറിയിക്കും.
തീരദേശ പരിപാലന നിയമങ്ങള്‍ ലംഘിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണ് മരടിലെ നാല് ഫ്ലാറ്റുകളും പൊളിച്ച് നീക്കിയത്. ഇതോടെ ഫ്ലാറ്റുടമകള്‍ നിര്‍മ്മാതാക്കളില്‍ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. 61.5 കോടി രൂപയാണ് ഫ്ലാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഉടമകള്‍ക്ക് ലഭിക്കേണ്ടത്. എന്നാല്‍ നാളിതുവരെ 4.89 കോടി രൂപ മാത്രമാണ് ലഭിച്ചതെന്ന് ജസ്റ്റിസ് ബാലകൃഷ്ണന് നായര്‍ സമിതി സുപ്രീം കോടതിയെ അറിയിച്ചിരുന്നു. ഇതോടെയാണ് നഷ്ടപരിഹാരത്തുകയുടെ പകുതിയെങ്കിലും കെട്ടിവെക്കണമെന്ന് കോടതി ആവശ്യപ്പെട്ടത്. പണം കെട്ടിവെക്കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകാത്ത പക്ഷം റവന്യു റിക്കവറിക്ക് ഉത്തരവിടുമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍ ചട് ലംഘനവുമായി ബന്ധപ്പെട്ട എല്ലാ നിയമ പ്രശ്നങ്ങളും അറിഞ്ഞുകൊണ്ടാണ് ഉടമകള്‍ ഫ്ലാറ്റ് വാങ്ങിയതെന്ന നിലപാടിലാണ് ഹോളീഫെയ്ത്ത് നിര്‍മ്മാതാക്കള്‍. അതിനാല്‍തന്നെ ഉടമകള്‍ക്ക് കൂടുതല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയില്ലെന്നും
ഹോളീഫെയ്ത്ത് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മറ്റു ഫ്ലാറ്റുടമകള്‍ ഈ വിഷയത്തിലുള്ള നിലപാടി ഇന്ന് സുപ്രീം കോടതിയെ അറിയിക്കും. ജസ്റ്റിസ്മാരായ നവീന്‍ സിന്‍ഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബഞ്ചാണ് ഇന്ന് ഹര്‍ജികള്‍ പരിഗണിക്കുക.






