
ന്യൂഡല്‍ഹി: ലൈംഗീകാരോപണം ഉയര്‍ത്തിയതിന് പിന്നാലെ മാധ്യമപ്രവര്‍ത്തകയ്ക്കെതിരെ മുന്‍ കേന്ദ്രമന്ത്രി എം.ജെ. അക്ബര്‍ നല്കിയ മാനഷ്ടക്കേസ് തെളിയിക്കാനായില്ല. കേസില്‍ മാധ്യമപ്രവര്‍ത്തക പ്രിയ രമണിയെ കുറ്റവിമുക്തയാക്കിക്കൊണ്ടാണ് കോടതി കേസ് തള്ളിയത്. 2018 ല്‍ മീടൂ മൂവ്മെന്റിലൂടെയാണ് മുന്‍ എഡിറ്ററായ അക്ബറിനെതിരെ അവര്‍ ലൈംഗീകാരോപണം ഉയര്‍ത്തിയത്.
ലൈംഗീകാരോപണം ഉയര്‍ത്തിയതിന് സ്ത്രീകളെ ശിക്ഷിക്കാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി ഇന്ത്യന്‍ ഭരണഘടന സ്ത്രീകള്‍ക്ക് അവരുടെ പരാതികള്‍ ഏത് ഫോറത്തിന് മുന്നിലും ഏത് സമയത്തും അറിയിക്കാനുള്ള അനുവാദം നല്‍കിയിട്ടുണ്ടെന്നും കോടതി ചുണ്ടിക്കാട്ടി.
അടച്ചവാതിലുകള്‍ക്ക് പിന്നില്‍ മിക്കപ്പോഴും ലൈംഗീക പീഡനം നടക്കുന്നുവെന്നത് അവഗണിക്കാനാകില്ല. ദുരുപയോഗം നേരിടുന്ന ഭൂരിപക്ഷം സ്ത്രീകള്‍ക്കും അത് തുറന്ന് പറയാന്‍ പറ്റാറില്ലെന്നതും ജഡ്ജി ചൂണ്ടിക്കാട്ടി.
എംജെ. അകബര് ഏഷ്യന്‍ ഏജിന്റെ തലവനായിരിക്കെയാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ലൈംഗീക ദുരുപയോഗം നടന്നതായി മാധ്യമപ്രവര്്തക വെളിപ്പെടുത്തിയത്. അക്ബറിന്റെ ഹോട്ടല്‍ മുറിയിലേക്ക് ജോലിയ്ക്കായുള്ള അഭിമുഖത്തിനായി വിളിച്ച് വരുത്തി ലൈംഗീകാതിക്രമം നടത്തുകയായിരുന്നുവെന്നാണ് അവര്‍ വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ നിരവധി യുവതികള്‍ അക്ബറിനെതിരെ ശെലംീാകാരോപണം ഉയര്‍ത്തി രംഗത്തെത്തിയിരുന്നു. നരേന്ദ്ര മോഡിയുടെ മന്ത്രിസഭയില്‍ മന്ത്രിയായിരിക്കെയാണ് അക്ബറിനെതിരെ ാരോപണം ഉയര്‍ന്നത്. തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച അക്ബര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് കോടതിയെ സമീപിക്കുകയായിരുന്നു.






