ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന് പുതുച്ചേരിയില്‍ നടന്ന പരിപാടിക്കിടെ മത്സയത്തൊഴിലാളികള്‍ക്ക് വാഗ്ദാനം നല്കി രാഹുല്‍ ഗാന്ധി. എന്നാല്‍ 2019 ല്‍ എന്‍ഡിഎ സര്‍ക്കാര്‍ രൂപീകരിച്ച ഫിഷറീസ് വകുപ്പ് വീണ്ടും എങ്ങനെ രൂപീകരിക്കുമെന്ന പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
പുതുച്ചേരിയിലെ മത്സ്യത്തൊഴിലാളികളെ കടലിലെ കര്‍ഷകരെന്നാണ് രാഹുല്‍ ഗാന്ധി വിളിച്ചത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പ് രൂപീകരിക്കുമെന്ന ഉറപ്പും നല്‍കുകയായിരുന്നു. മണ്ണിലെ കര്‍ഷകര്‍ക്ക് കേന്ദ്രത്തിലൊരു വകുപ്പ് ഉള്ളപ്പോള്‍ കടലിലെ കര്‍ഷകര്‍ക്ക് എന്തുകൊണ്ടില്ലെന്നായിരുന്നു രാഹുലിന്റെ ചോദ്യം.
നിലവില്‍ ഫിഷറീസ് വകുപ്പിന്റെ ചുമതല കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങിനാണ്. എന്നാല്‍ രാഹുലിന്റെ വാക്കുകള്‍ വൈറലയതോടെ ഗിരിരാജ് സിങ് മറുപടിയുമായെത്തി. ഇറ്റാലിയന്‍ ഭാഷയിലായിരുന്നു ഗിരിരാജ് സിങ്ങിന്റെ മറുപടി. ഇറ്റലി മന്ത്രിസഭയില്‍ ഫിഷറിസത്തിന് പ്രത്യേക വകുപ്പില്ലെന്ന് വ്യക്തമാക്കിയ മന്ത്രി ഇറ്റാലിയന്‍ മന്ത്രിസഭയുടെ ഔദ്യോഗിക വെബിസൈറ്റിന്റെ അഡ്രസും നല്‍കിയിരുന്നു.
Caro Raul (@RahulGandhi),
Non esiste un Ministero della pesca separato in Italia. Viene sotto Ministero delle Politiche Agricole e Forestali. https://t.co/Lv9x3r8ozK— Shandilya Giriraj Singh (@girirajsinghbjp) February 17, 2021
രാഹുലിന് മറുപടിയുമായി ധനകാര്യ സഹമന്ത്രി അനുരാഗ് താക്കൂറും രംഗത്തെത്തി. മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്നതിന് പകരം വായിക്കണമെന്നായിരുന്നു ബിജെപി നേതാവ് അനുരാഗ് താക്കൂറിന്റെ ആവശ്യം. കൂടാതെ ഫിഷറീസ് വകുപ്പിന്റെ വിവരങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവച്ചു. ട്വിറ്ററിലിപ്പോള്‍ ഇതിന്റെ പേരില്‍ വലിയ പരിഹാസമാണ് രാഹുല്‍ നേരിടുന്നത്.
Mr @RahulGandhi,
Kisan Credit Card extended to Fisheries Farmers to meet working capital needs (2019)
PM Matsya Sampada Yojana for sustainable development of fisheries launched under #AatmaNirbharPackage (2020)
Instead of misleading Fishermen now,
how abt reading up?— Anurag Thakur (@ianuragthakur) February 17, 2021






