
ശ്രീനഗര്‍: ശ്രീനഗറില്‍ രണ്ട് പോലീസുകാരെ ഭീകരവാദികള്‍ വെടിവെച്ചു വീഴ്ത്തി. റോഡരികില്‍ ടീ സ്റ്റാളിനു മുന്നില്‍ ക്ലോസ് റേഞ്ചിലാണ് രണ്ട് പോലീസുകാരെയും ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. മൂന്ന് ദിവസത്തിനിടെ സമാനമായ രണ്ടാമത്തെ സംഭവമാണിത്.
പ്രദേശത്ത് സ്ഥാപിച്ചിരുന്ന സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. കറുത്ത ഷാള്‍ പുതച്ച് ഭീകരന് റോഡിലൂടെ നടന്ന് വരുന്നതും തൊട്ടടുത്തെത്തി രണ്ട് ഉദ്യോഗസ്ഥരെയും വെടിവെച്ച് വീഴ്ത്തുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
ജമ്മു കശ്മീര്‍ പോലീസിസിലെ കോണ്‍സ്റ്റബിള്‍മാരായ സൊഹയ്ല്, മൊഹമ്മദ് യൂസഫ് എന്നിവരാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ ബഗത് ബാര്സുള്ള പ്രദേശത്തുള്ള ടീ സ്റ്റാളിനു മുന്നിലായിരുന്നു അക്രമം. ഭീകരരെ കണ്ടെത്താന്‍ സുരക്ഷാ സേന ഊര്‍ജ്ജിത തിരച്ചില്‍ ആരംഭിച്ചു. അതീവ സുരക്ഷയുള്ള എയര്‍പോര്‍ട്ട് റോഡില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് ബഗത് ബര്‍സുള്ള.






