ന്യൂഡല്‍ഹി: ഗാല്‍വാന്‍ താഴ്വരയിലെ സംഘര്‍ഷ ദൃശ്യങ്ങള്‍ ചൈന പുറത്തുവിട്ടതില്‍ അതൃപ്തി അറിയിച്ച് ഇന്ത്യ. ഏകപക്ഷീയ ദൃശ്യങ്ങള്‍ പുറത്തുവിട്ടത് അംഗീകരിക്കാനാകില്ലെന്ന് കമാന്‍ഡര്‍ തല ചര്‍ച്ചയില്‍ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യ-ച2ന പത്താം വട്ട കമാന്‍ഡര്‍ തല ചര്‍ച്ച പുരോഗമിക്കുകയാണ്. ഇന്ത്യന്‍ സൈന്യം ചൈനീസ് പട്ടാളക്കാരെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ ഇന്നലെ രാത്രിയാണ് ചൈന പുറത്ത് വിട്ടത്.
ഒരു നദിയുടെ കുറുകെ കടക്കുന്നതും സൈനികരെ സൈനികരെ തടയുന്നതും ഇന്ത്യന്‍ സൈന്യം ചൈനീസ് സൈനികരെ പ്രതിരോധിക്കുന്നതുമായ ദൃശ്യങ്ങളാണ് ഇന്നലെ പുറത്തുവിട്ടത്. ഇന്ത്യ അതിര്‍ത്തി മുറിച്ചുകടന്നു എന്ന തലവാചകത്തോട് കൂടിയാണ് ചൈനീസ് മാധ്യമം ദൃശ്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.
എന്നാല്‍ ഇതിനോട് പ്രതികരിക്കുന്നില്ലെന്നാണ് ഇന്നലെ ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയത്. എന്നാല്‍ പത്താം വട്ട ചര്‍ച്ചയില്‍ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചു. ഗോഗ്ര, ഗോട്ട് സ്പ്രിംഗ്, ദംസ്പാംഗ് മേഖലകളില്‍ നിന്നുള്ള പിന്മാറ്റം ഇന്നത്തെ കമാന്‍ഡര്‍ തല ചര്‍ച്ചയിലെ അജണ്ടയാണ്.






