
കല്‍പ്പറ്റ: ഇന്ത്യയിലെ കര്‍ഷകരുടെ ബുദ്ധിമുട്ടുകള്‍ ലോകമെമ്പാടുമുള്ളവര്‍ കാണുന്നുണ്ട് എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ മാത്രം കര്‍ഷകരുടെ വേദന മനസ്സിലാക്കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷക പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ച് വയനാട്ടില്‍ നടത്തിയ ട്രാക്ടര്‍ റാലിയ്ക്ക് സംസാരിക്കുകയായിരുന്നു അദേഹം. കാര്‍ഷകരുടെ സാഹചര്യങ്ങളെക്കുറിച്ച് പോപ് താരങ്ങള്‍ വരെ പ്രതികരിച്ചിട്ടും കേന്ദ്ര സര്‍ക്കാരിന് അതിലൊന്നും താല്പര്യമില്ലെന്നും അദേഹം പറഞ്ഞു.
'പ്രധാനമന്ത്രി അദേഹത്തിന്റെ രണ്ടോ മൂന്നോ സുഹൃത്തുക്കള്‍ക്ക് വേണ്ടി പുതിയ നിയമങ്ങളുണ്ടാക്കി കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ്. ഭാരതമാതാവിന്റേതായിട്ടുള്ളത് കൃഷി മാത്രമാണ്. ബാക്കിയെല്ലാം മറ്റുള്ളവരുടേതാണ്. കുറച്ച് ആളുകള്‍ ആ കാര്‍ഷിക മേഖല കൈക്കലാക്കാന്‍ ശ്രമിക്കുകയാണ്. അതിനെ അവരെ സഹായിക്കുന്നതാണ് കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍' രാഹുല്‍ ഗാന്ധി പറഞ്ഞു.
കേരള സര്‍ക്കാരിന്റെ ശുപാര്‍ശ പ്രകാരമാണ് വയനാട് ഉള്‍പ്പെടെയുള്ള മേഖലകളില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചതെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. ഇത് മാറ്റാന്‍ കേരള സര്‍ക്കാര്‍ മുന്‍ കൈയ്യെടുക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മണ്ടാട് മുതല്‍ മുട്ടില്‍ വരെയാണ് രാഹുല്‍ ഗാന്ധി ട്രാക്ടര്‍ ഓടിച്ചുകൊണ്ട് റാലി നടത്തിയത്. കെസി വേണു ഗോപാല്‍ എംപിയും ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാഹുല്‍ ഗാന്ധിക്കൊപ്പം റാലിയില്‍ പങ്കെടുത്തു.







Comments