പുതുച്ചേരി: നീണ്ടു നിന്ന പ്രതിസന്ധികള്‍ക്കൊടുവില്‍ അവിശ്വാസ പ്രമേയം കോണ്‍ഗ്രസിന് തിരിച്ചടിയായി. കോണ്‍ഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും പുതുച്ചേരിയിലെ മോശം ദിനങ്ങള്‍ അവസാനിച്ചു എന്നതിന്റെ തെളിവാണ് ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി സാമിനാഥന്‍ പത്രപ്രസ്താവനയില്‍ വ്യക്തമാക്കി.
നാരായണ സ്വാമിയുടെ രാജിക്കൊപ്പം പുതുച്ചേരിയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ദിനങ്ങള്‍ അവസാനിച്ചു. 65 വര്‍ഷത്തെ വാഴ്ച അവസാനിച്ചു. ജനങ്ങള്‍ വീണ്ടു വീണ്ടും അവരെ വിശ്വസിക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. എന്നാല്‍ വികസനത്തിനും അഭിവൃദ്ധിക്കും പകരം ജനങ്ങള്‍ അനുഭവിക്കേണ്ടി വന്നത് അഴിമതിയും ചൂഷണവുമായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് ധനകാര്യ മേഖല കൊള്ളയടിക്കുകയും തകര്‍ക്കപ്പെടുകയും ചെയ്തു.
ജനങ്ങളുടെ ജോലിക്കും റേഷനും ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും റോഡിനും വേണ്ടി അനുവദിക്കപ്പെട്ട പണം കൊള്ളയടിച്ചു. ജനങ്ങള്‍ എങ്ങനെയാണ് കഷ്ടപ്പെട്ടതെന്ന് ഇന്നലെ ഒറ്റ ദിവസം കൊണ്ട് അറിയാന്‍ കഴിഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ക്കും ജനങ്ങളെ സഹായിക്കുന്നതിനും പകരം അഴിമതിയുടെ സംസ്കാരമാണ് കോണ്‍ഗ്രസ് ഡിഎംകെ സഖ്യം നല്‍കിയത്. ഇതുപോലെയുള്ള ഒരു സര്‍ക്കാര്‍ ഇനി ഉണ്ടാകരുതെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ ഇവരെ പാഠം പഠിപ്പിക്കും.
പുതുച്ചേരിക്ക് ഒരു പുതിയ കാലഘട്ടം, പുതിയ സര്‍ക്കാര്‍, പൊതുസേവനത്തിന്റെ പുതിയ സംസ്കാരം, പുതിയ കാഴ്ചപ്പാട്, പുതിയ നേതൃത്വം ഇവയെല്ലാം ആവശ്യമാണ്. ഫെബ്രുവരി 25 ന് പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ സാധിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. ഫിഷിംഗ്, ഹബ്, ടെക്സ്റ്റൈല്‍സ് പാര്‍ക്ക്, ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് തുടങ്ങി പുതുച്ചേരിയുടെ വികസനത്തിന് ആവശ്യമായ പല പ്രൊജക്ടുകള്‍ അദേഹം ഇത്തവണത്തെ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മോദിജിയുടെ നേതൃത്വത്തില്‍ ജനങ്ങളുടെ അനുഗ്രഹത്തോടെ എല്‍ഡിഎ പുതുച്ചേരിയിലെ ജനങ്ങളുടെ ശോഭനമായ ഭാവിക്കായി സര്‍ക്കാര്‍ രൂപീകരിക്കും. ബിജെപി പുതുച്ചേരി സംസ്ഥാന പ്രസിഡന്റ് വി സാമിനാഥന്‍ പത്രപ്രസ്താവനയില്‍ വ്യക്തമാക്കി.






