ദുബായ് : ദുബായ് രാജ്യാന്തര വിമാനത്താവളത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടി പൂർത്തികരിക്കാൻ സാധിക്കുന്ന ബയോമെട്രിക് അതിവേഗ യാത്രാ സംവിധാനം ആരംഭിച്ചു.
പുതിയ സംവിധാനത്തിന്റെ വരവോടെ ഇനി യാത്രയ്ക്ക് പാസ്പോർട്ടോ, എമിറേറ്റ്സ് ഐഡിയോ ആവശ്യമില്ല. ഒൻപതു സെക്കന്റിനുള്ളിൽ നടപടികൾ പൂർത്തീകരിക്കും. ഇരട്ടകളെ പോലും വേർതിരിച്ചറിയാൻ കഴിയും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ആദ്യത്തെ തവണ പാസ്പോർട്ട് വിവരങ്ങൾ റജിസ്റ്റർ ചെയ്യുകയും മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. പിന്നീട് രേഖകൾ ആവശ്യമായി വരില്ല. ആദ്യഘട്ടത്തിൽ എമിറേറ്റ്‌സ് വിമാനത്തിന്റെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാവുക.

Comments