കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ അഭിഷേക് ബാനര്‍ജിയുടെ ഭാര്യയെ സിബിഐ ചോദ്യം ചെയ്യുന്നതിന് മുന്‍പായി അവരുടെ വീട് സന്ര്ശിച്ച് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കല്‍ക്കരി കള്ളക്കടത്ത് ആരോപണവുപമായി ബന്ധപ്പെട്ടാണ് അഭിഷേകിന്റെ ഭാര്യ രുജിരയെ സിബിഐ ചോദ്യം ചെയ്യുന്നത്. ഇതിനു തൊട്ടുമുന്‍പാണ് മുന്‍കൂട്ടി നിശ്ചയിക്കാതെ മമത അഭിഷേകിന്റെ വീട് സന്ദര്‍ശിച്ചത്.
സിബിഐ ചോദ്യം ചെയ്യുന്ന കാര്യം നേരത്തെ അറിയിച്ചിരുന്നു. ഇതില്‍ തൃണുമൂല്‍ കോണ്‍ഗ്രസ് നേതാവും തന്റെ മരുമകനും കുടുംബത്തിനുമുള്ള തന്റെ പിന്തുണ അറിയിക്കനായിരുന്നു മമത ചൊവ്വാഴ്ച രാവിലെ തന്നെ സന്ദര്‍ശനം നടത്തിയത്. മമത തിരികെ പോയി നിമിഷങ്ങള്‍ക്കകം സിബിഐ സംഘം അഭിഷേകിന്റെ വീട്ടിലെത്തുകയും ഉച്ചയ്ക്ക് 1:30 ഓടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി സിബിഐ സംഘം മടങ്ങുകയും ചെയ്തു.
കല്‍ക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ബാജരാകാന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് രുജിരയ്ക്ക് നോട്ടീസ് നല്‍കിയത്. കൂടാതെ അഭിഷേക് ബാനര്‍ജിയുമായി ബന്ധമുള്ള തൃണമൂല്‍ കോണ്‍ഗ്രസ് യുൂവ നേതാക്കളുടെ വീട്ടില്‍ അടുത്തിടെ സിബിഐ റെയ്ഡ് നടത്തിയിരുന്നു. കല്‍ക്കരി മാഫിയ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ നേതാക്കള്‍ക്ക് സ്ഥിരമായി കൈക്കൂലി നല്‍കിയെന്നാണ് ആരോപണം.
ആരോപണത്തെ തുടര്‍ന്ന് പാര്‍ട്ടിയുടെ യുവനേതാവ് വിനയ് മിശ്രയി ഒളിവിലാണ്. ഇയാള്‍ മുഖേനെയാണ് പണം കൈമാറിയെന്നാണ് ആരോപണം. മിശ്രക്കെതിരെ സിബിഐ ജാമ്യമില്ല വകുപ്പ് പ്രകാരം അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബംഗാളില്‍ തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സിബിഐ അന്വേഷണം ത്വരിതഗതിയിലാക്കിയിരിക്കുകയാണ് എന്നത് ശ്രദ്ധേയമാണ്.






