കോഴിക്കോട്: കത്വ ഫണ്ട് വിവാദത്തില്‍ യൂത്ത് ലീഗിനെതിരെ വീണ്ടും ആരോപമവുമായി ഐഎന്‍എല്‍. യൂത്ത് ലീഗ് നേതാക്കള്‍ പുറത്ത് വിട്ട കണക്ക് തെറ്റാണെന്ന് ഐഎന്‍എല്‍ നേതാവ് എന്‍കെ അബ്ദുള്‍ അസീസ്. ഫണ്ടായി 69,51,155 രൂപ കിട്ടിയതായി ബാങ്ക് രേഖകളില്‍ നിന്ന് വ്യക്തമാക്കണമെന്ന് അദേഹം ആവശ്യപ്പെട്ടു. യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി സികെ സുബൈറിന്റെ രാജി യൂത്ത് ലീഗും മുസ്ലീം ലീഗും മുഖം രക്ഷിക്കാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണെന്നും അദേഹം ആരോപിച്ചു.
സുബൈറിന്റെ രാജിയിലൂടെ യഥാര്‍ത്ഥ പ്രതി പികെ ഫിറോസിനെ ലീഗ് രക്ഷിക്കാന്‍ ശ്രമിക്കുകയാണ്. കത്വ ഫണ്ടിന്റേതായി യൂത്ത് ലീഗ് അവതരിപ്പിച്ച കണക്കുകള്‍ വ്യാജമാണ്. അതിനെക്കാള്‍ കൂടുതല്‍ പണം അക്കൗണ്ടില്‍ എത്തിയിട്ടുണ്ട്. ഇല്ലെന്ന് തെളിയിക്കാന്‍ യൂത്ത് ലീഗിന് കഴിയുമോ? ഇക്കാര്യത്തില്‍ വെല്ലുവിളി ഏറ്റെടുക്കാനാവുമോ? അദേഹം ചോദിച്ചു.
കത്വ പെണ്കുട്ടികയുടെ പിതാവിന് പണം നല്‍കിയതായി ബാങ്ക് രേഖകളിലില്ല. എന്നാല്‍ രോഹിത് വെമൂലയുടെ അമ്മയ്ക്ക് ഈ ഫണ്ടില്‍ നിന്ന് പണം നല്‍കിയിട്ടുണ്ട്. ഇത് ഫണ്ട് വകമാറ്റിയതിന് തെളിവാണെന്നും അദേഹം പറഞ്ഞു. ലീഗിന്റെ ഔദ്യോഗിക അക്കൗണ്ടിലേക്ക് അന്‍പതിനായിരം രൂപ മാറ്റിയിട്ടുണ്ട്. 39 ലക്ഷം മാത്രമല്ല അക്കൗണ്ടിലേക്ക് വന്നത്. അതില്‍ കൂടുതല്‍ പണം അക്കൗണ്ടുകളില്‍ വന്നിട്ടുണ്ടെന്ന് ഐഎന്‍എല്‍ ആരോപിച്ചു.






