വാഷിംഗ്ടണ്‍ ഡിസി: പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയുടെ പ്രതലത്തില്‍ ഇറങ്ങുന്നതിന്റെ വിഡിയോ പുറത്തുവിട്ട് നാസ. മൂന്ന് മിനിറ്റ് 25 സെക്കന്‍ഡ് നീണ്ടുനില്‍ക്കുന്ന ഹൈ ഡെഫിനിഷന്‍ വിഡിയോ ക്ലിപ്പാണ് നാസ പുറത്തുവിട്ടിരിക്കുന്നത്. പാരച്യൂട്ട് വിന്യസിക്കുന്നതും ചൊവ്വയുടെ ഉപരിതലത്തില്‍ റോവര്‍ ഇറങ്ങുന്നതുമാണ് വിഡിയോയില്‍ ഉള്ളത്.
ഫ്ളോറിഡയിലെ കേപ് കനാവല്‍ സ്പേസ് ഫോഴ്സ് സ്റ്റേഷനില്‍ നിന്ന് 2020 ജൂലൈ 30നാണ് പേടകം വിക്ഷേപിച്ചത്. 203 ദിവസം കൊണ്ട് 47.2 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയുടെ അന്തരീക്ഷത്തില്‍ എത്തിയത്. ചൊവ്വയില്‍ നിന്നുള്ള ആദ്യ ശബ്ദ റെക്കോര്‍ഡുകളും പേര്‍സിവിയറന്‍സ് ഭൂമിയിലേക്ക് അയച്ചുതന്നിട്ടുണ്ട്.
ഇന്ത്യന്‍ സമയം വെള്ളിയാഴ്ച പുലര്‍ച്ച 2.28 ന് പെര്‍സിവിയറന്‍സ് റോവര്‍ ചൊവ്വയിലെ ജെസീറോ ക്രേറ്ററില്‍ ലാന്‍ഡ് ചെയ്തു. ചൊവ്വയില്‍ ജീവന് നിലനിന്നിരുന്നോയെന്നും പഠനം നടത്തുകയും പാറയും മണ്ണും ശേഖരിച്ച് ഭൂമിയില്‍ മടങ്ങിയെത്തുകയുമാണ് ദൗത്യലക്ഷ്യം.






