ന്യൂഡല്‍ഹി: കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന കേരളമടക്കമുള്ള പത്ത് സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കും കേന്ദ്ര സര്‍ക്കാര്‍ ഉന്നതതല സംഘത്തെ അയക്കും. ആരോഗ്യ മന്ത്രാലയത്തിന്റെ ജോയിന്റ് സെക്രട്ടറി തലത്തലുള്ള ഓഫീസര്‍മാരാണ് മൂന്ന് മള്‍ട്ടി ഡിസിപ്ലിനറി ടീമുകള്‍ക്ക് നേതൃത്വം നല്‍കുന്നതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
മഹാരാഷ്ട്ര, കേരളം, ഛത്തീസ്ഗഢ്, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, കര്‍ണാടക, തമിഴ്നാട്, പശ്ചിമബംഗാള്‍, ജമ്മു കാശ്മീര്‍ എന്നിവിടങ്ങളിലേക്കാണ് സംഘത്തെ അയക്കുക. കേന്ദ്ര സംഘങ്ങള്‍ സംസ്ഥാന ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും കോവിഡ് കേസുകള്‍ വര്‍ദ്ധനവിനുള്ള കാരണങ്ങള്‍ അന്വേഷശിക്കുകയും ആരോഗ്യ പ്രവര്ത്തകകരെ ഏകോപിപ്പിക്കുക ചെയ്യും.
കോവിഡ് കേസുകള്‍ കൂടുതലസുള്ള ജില്ലകളിലെ ഉദ്യോഗസ്ഥരുമായി നിരന്തരം അവലോകനങ്ങള്‍ നടത്താനും കേന്ദ്ര സംഘത്തിന് ചീഫ് സെക്രട്ടറിമാരെ സന്ദര്‍ശിക്കാനുള്ള സമയം അനുവദിച്ച് നല്‍കാനും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. കൂടാതെ കേന്ദ്ര സംഘം എത്തുന്ന സംസ്ഥാനങ്ങള്‍ക്ക് ടെസ്റ്റിന്റെ അനുപാതം കുറവാണെന്നും കേസുകള്‍ വര്‍ദ്ധിക്കുന്നതായും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചു.
ആര്‍ടിപിസിആര്‍ ടെസ്റ്റുകള്‍ വര്‍ദ്ധിപ്പിക്കാനും കേസുകള്‍ കൂടുതലുള്ള ജില്ലകളില്‍ രണ്ട് തരത്തിലുള്ള പരിശോധനകള്‍ നടത്തനും ആവശ്യപ്പെട്ടു. ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവായാലും നിര്‍ബന്ധമായും ആര്‍ടിപിസിആര്‍ പരിശോധന നത്തണം. പോസിറ്റീവ് കേസുകളില്‍ സമ്പര്‍ക്കങ്ങള്‍ കണ്ടെത്തുന്നതിന് ജാഗ്രത കാണിക്കണമെന്നും കത്തില്‍ വ്യക്തമാക്കി.






