More forecasts: Fuerteventura August weather
Mangalam
English EditionE-PaperE-Paper
  • Latest News
  • Keralam
  • India
  • INTERNATIONAL
  • ENTERTAINMENT
  • SPORTS
  • LIFE
  • HEALTH
  • PRAVASI
  • SUNDAY MANGALAM
  • MANGALAM PREMIUM
  • Special Coverage
  • Crime
  • Food
  • Opinion
  • Fact Check
  • Videos
  • Web stories
  • Photo Gallery
  • Shorts
  • Podcasts
  • Education
  • Tech
Advertisement
logo
  • facebook
  • linged
  • insta
  • twitter
mangalam app
  • LATEST NEWS
  • INDIA
  • INTERNATIONAL
  • LOCAL NEWS
  • Thiruvananthapuram
  • Alappuzha
  • Ernakulam
  • Idukki
  • Kannur
  • Kasaragod
  • Kollam
  • Kottayam
  • Kozhikode
  • Malappuram
  • Palakkad
  • Pathanamthitta
  • Thrissur
  • Wayanad
  • ENTERTINMENT
  • Movie news
  • Chit Chat
  • Reviews
  • Interview
  • Celebrity
  • Music
  • Miniscreen
  • OTT
  • Features
  • SPORTS
  • Sports News
  • Sports Specials
  • LIFE
  • Life Style
  • Women
  • Fashion
  • Parenting
  • Beauty
  • Spirituality
  • Home style
  • Travel
  • Environment
  • Relations
  • HEALTH
  • Health News
  • Fitness/ Yoga
  • Ayurveda
  • Healthy food and Nutrition
  • Ask Doctor
  • Intimacy
  • PRAVASI
  • Gulf
  • Europe
  • America
  • Australia
  • Others
  • Pravasi Special
  • Pravasi Rachana
  • ASTROLOGY
  • Astrology News
  • Predictions
  • Daily Predictions
  • Vasthu
  • Prayers
  • Ask Astrologer
  • Gemology
  • others
  • SPECIAL COVERAGE
  • Investigation
  • Experience
  • Voice
  • Surprise
  • Memoir
  • Rosy news
  • Art and Culture
  • Social Media
  • Success
  • Off Beat
  • TECH
  • Gadgets
  • Mobile
  • Tech News
  • Review
  • Science
  • EDUCATION
  • Educational News
  • Career
  • Jobs
  • Announcements
  • Campus News
  • FOOD
  • Food news
  • Special recipe
  • BUSINESS
  • Business New
  • Stock
  • Banking
  • Focus
  • Money
  • AUTO
  • AGRICULTURE
  • ODD NEWS
  • LITERATURE
  • RELIGION
  • MANGALAM EXPLAINER
  • CHARITY
  • CLASSIFIEDS
  • CRIME
  • OPINION
  • OBITUARIES
  • FACT CHECK
  • SUNDAY MANGALAM
  • MANGALAM ORIGNALS

Mangalam Publications India Private Limited. All Rights Reserved

  • ABOUT MANGALAM
  • TERMS & CONDITIONS
  • CONTACT US
  • FEEDBACK & COMPLAINTS
  • DISCLAIMER
  • RSS
  1. HomeHome
  2. Latest News
Loading...

'വയൽക്കിളി' സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ 28 പ്രതികൾക്ക് കോടതി വെറുതെവിട്ടു

Authored by Web Desk | Last updated: 29 Jun 2026, 3:27 PM | 1 min read

Print
'വയൽക്കിളി' സമരക്കേസ്: ഉദ്യോഗസ്ഥരെ തടഞ്ഞ കേസിൽ 28 പ്രതികൾക്ക് കോടതി വെറുതെവിട്ടു
കണ്ണൂർ: കീഴാറ്റൂരിൽ ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട 'വയൽക്കിളി' സമരത്തിനിടെ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞെന്ന കേസിൽ 28 പ്രതികളെയും തളിപ്പറമ്പ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വെറുതെവിട്ടു.


2018 മാർച്ച് 14-ന് തളിപ്പറമ്പ് കീഴാറ്റൂരിൽ ദേശീയപാത നിർമാണത്തിനായി വയൽ നികത്തുന്നതിന്റെ ഭാഗമായി ഭൂമി അളക്കാൻ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ സമരക്കാർ തടഞ്ഞതോടെയാണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രതിഷേധത്തിന് നേതൃത്വം നൽകിയ സുരേഷ് കീഴാറ്റൂർ, നമ്പ്രാടത്ത് ജാനകി, സി. മനോഹരൻ, നോബിൽ എം. പൈകട എന്നിവരടക്കം 49 പേർക്കെതിരെയാണ് ആദ്യം കേസെടുത്തത്. പിന്നീട് 28 പേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തി.


നിയമവിരുദ്ധമായി സംഘം ചേരൽ, ലഹളയ്ക്ക് ശ്രമം, ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് എടുത്തത്. റവന്യൂ ഉദ്യോഗസ്ഥർ സ്ഥലമളക്കാനെത്തിയപ്പോൾ ആത്മഹത്യാഭീഷണി മുഴക്കിയും പ്രതിഷേധം നടത്തിയും സമരക്കാർ തടഞ്ഞുവെന്നായിരുന്നു പൊലീസ് കേസ്.


ദേശീയപാത നിർമാണത്തിനായി വയൽ നികത്തുന്നതിനെതിരെ 'വയൽക്കിളികൾ' എന്ന പേരിൽ പ്രദേശവാസികൾ നടത്തിയ സമരം സംസ്ഥാനതലത്തിൽ വലിയ ചർച്ചയായിരുന്നു. പിന്നീട് പ്രതിഷേധം മറികടന്ന് ഈ ഭാഗത്ത് ദേശീയപാത നിർമാണം പൂർത്തിയാക്കി. തളിപ്പറമ്പ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ശ്രീജയാണ് കേസിൽ വിധി പ്രസ്താവിച്ചത്.

Tags

  • latest news

About Author:

Author photo

Web Desk

ബന്ധപ്പെട്ട വാർത്തകൾ

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസ്; പ്രതിയുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

ആർക്കാണ് ഇന്നത്തെ ഒന്നാം സമ്മാനം? ഭാഗ്യതാര BT-60 ലോട്ടറി ഫലം പ്രഖ്യാപിച്ചു

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

കേരളത്തിന് സ്വന്തം വിമാനം വേണം; സഹകരണ മേഖലയിൽ 'കോ-കേരള' എയർലൈൻസിനായി സർക്കാരിനോട് ആവശ്യം

image credict ; pixabay

സിഇഒയുടെ വ്യാജ സന്ദേശം വിശ്വസിക്കരുത്; 'ബോസ് സ്‌കാം' തട്ടിപ്പ് വ്യാപകമാകുന്നു

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം

തിരുവനന്തപുരം കോർപ്പറേഷനിൽ തമ്മിൽ തല്ല്; വനിത അംഗത്തിനു പരിക്ക്; സംഘർഷത്തിനിടെ മന്ത്രി കെ എം ഷാജിക്ക് അഭിനന്ദനം

കുറവിലങ്ങാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം; 25,000 രൂപയും മദ്യക്കുപ്പികളും കവർന്നു

കുറവിലങ്ങാട് ബെവ്‌കോ ഔട്ട്‌ലെറ്റിൽ മോഷണം; 25,000 രൂപയും മദ്യക്കുപ്പികളും കവർന്നു