ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം മനോജ് തിവാരി തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പങ്കെടുത്ത പരിപാടിയില്‍ വച്ചാണ് തിവാരി പാര്‍ട്ടിയുടെ ഭാഗമായത്. വരാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും. അതേസമയം തൃണമൂലിന്റെ ഹൊറ ജില്ലാ പ്രസിഡന്റും മുന്‍ ക്രിക്കറ്റ് താരവുമായിരുന്ന ലക്ഷ്മിരത്തന്‍ ശുക്ല അടുത്തിടെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചിരുന്നു. ക്രിക്കറ്റില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ് രാഷ്ട്രീയം വിടുന്നതെന്ന് അദേഹം വ്യക്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് തൃണമൂലിന്റെ പ്രചാരണ പരിപാടികള്‍ ഏഓകോപിപ്പിക്കുന്ന പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലുള്ള പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി മനോജ് തിവാരിയുമായി ചര്‍ച്ച നടത്തി പാര്‍ട്ടിയിലേക്ക് ക്ഷണിച്ചത്. ഇതിനു ശേഷം മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ചര്‍ച്ച നടത്തി.
ബംഗാള്‍ ടീം അംഗമായ തിവാരി ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴിസിനായും പഞ്ചാബ് കിംഗ്സ്, പൂനെ സൂപ്പര്‍ ജയന്റ്സ് എന്നീ ടീമുകള്‍ക്കായി കളിച്ചിട്ടുണ്ട്. ഇന്ത്യക്കായി 12 ഏകദിനങ്ങളും മൂന്ന് ടിട്വിന്റിയിലും കളിച്ചിട്ടുണ്ട.






