
ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍ ചേരുന്നവരിലേക്ക് മഹാത്മാഗാന്ധിയുടെ ഘാതകന് ഗോഡ്സേയുടെ സന്ദേശം പ്രചരിപ്പിക്കും എന്ന് പ്രതിജ്ഞയെടുത്ത ഹിന്ദു നേതാവ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കോണ്‍ഗ്രസിനെതിരേ രംഗത്ത് വന്ന മുന്‍ മുനിസിപ്പല്‍ കോര്‍പ്പറേറ്ററും ബിജെപി അനുകൂലിയുമായി മത്സരിച്ച് ജയിക്കുകയും ചെയ്ത ബാബുലാല്‍ ചൗരസ്യയാണ് മദ്ധ്യപ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ചൗരസ്യയെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് കമല്‍നാഥ് നല്കിയ സ്വാഗത പരിപാടിയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പിന്നീട് ട്വീറ്റ് ചെയ്തു. നേരത്തേ കോണ്‍ഗ്രസുകാരനായിരുന്നു ചൗരസ്യ അതില്‍ നിന്നും ചാടി ഹിന്ദു മഹാസഭയുടെ അംഗമായി തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ചിരുന്നു. ഗോഡ്സേയുടെ സ്തുതി പാഠകനാകാന് താന്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്നു എന്നാണ് ചൗരസ്യ ഇപ്പോള്‍ പറയുന്നത്. നേരത്തേ തന്നെ താന്‍ കോണ്‍ഗ്രസുകാരനായിരുന്നു. ഇപ്പോള്‍ കുടുംബത്തിലേക്ക് തിരിച്ചെത്തിയെന്നും ചൗരസ്യ പറഞ്ഞു.
കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിന്റെ സര്‍ക്കാരിനെ വീഴ്ത്തി ബിജെപിയിലേക്ക് കുത്തൊഴുക്ക് നടത്തിയ വഞ്ചകര്‍ ഇപ്പോള്‍ കാര്യങ്ങള്‍ ശരിയായ വിധത്തില്‍ അല്ലാത്തതിനാല്‍ നിരാശയിലാണെന്നാണ് കോണ്‍ഗ്രസ് നടത്തിയ വിമര്‍ശനം. ഗ്വാളിയാര്‍ - ചമ്പല്‍ മേഖലയില്‍ നഷ്ടമായ സ്വാധീനം തിരിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മോശം പ്രകടനമായിരുന്നു കോണ്‍ഗ്രസ് നടത്തിയത്. ഇനി വരാനിരിക്കുന്നത് മുനിസിപ്പല്‍ തെരഞ്ഞെടുപ്പാണ്. അതേസമയം കമല്‍നാഥിനെ വീഴ്ത്തി കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് കുടിയേറി ശിവരാജ് സിംഗ് ചൗഹാനെ അധികാരത്തില്‍ എത്തിച്ച ജ്യോതിരാദിത്യ സിന്ധ്യേയ്ക്ക് മേല്‍ക്കൈയുള്ള ഇടവുമാണ്.
അതേസമയം ഒരു മാസം മുമ്പാണ് മുഖ്യമന്ത്രി ശിവ്രാജ് സിംഗ് ചൗഹാനോട് അദ്ദേഹം മഹാത്മാഗാന്ധിക്ക് ഒപ്പമാണോ ഗോഡ്സേയ്ക്ക് ഒപ്പമാണോ എന്ന് കമല്‍നാഥ് ചോദിച്ചത്. ഇപ്പോള്‍ ഈ ചോദ്യത്തിന് ഉത്തരം പറയേണ്ടത് കമല്‍നാഥാണെന്നാണ് ബിജെപിയുടെ പ്രതികരണം. ഗ്വാളിയാര്‍ - ചമ്പല്‍ മേഖലയില്‍ നടക്കാന്‍ പോകുന്ന മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ ബിജെപി തൂത്തുവാരുമെന്നും ബിജെപി പറഞ്ഞു.






