
മുംബൈ : ബോളിവുഡില്‍ സ്വന്തമായൊരു ഇടം കണ്ടെത്താന്‍ കഴിയാതെ പോയത് നടി കത്രീന കൈഫുമായുള്ള തന്റെ രൂപ സാദൃശ്യമെന്ന് സറീന് ഖാന്.
2010 ല്‍ വീര്‍ എന്ന ചിത്രത്തില്‍ സല്മാന് ഖാനൊപ്പം തുടക്കം കുറിച്ചാണ് സറീന് ബോളിവുഡിലേക്ക് വരുന്നത്. കത്രീന കൈഫിന്റെ അപര എന്നത് തന്റെ ബോളിവുഡ് സ്വപ്നത്തെ ബാധിച്ചു. രൂപസാദൃശ്യം തന്ന പ്രതിഛായയില്‍ നിന്ന് പുറത്ത് വരാന്‍ തനിക്ക് സാധിച്ചിട്ടില്ല. പൊതു പരിപാടികളില്‍ പങ്കെടുത്താല്‍പോലും കത്രീനയെപ്പോലെ ഉണ്ടല്ലോ എന്ന് നിരന്തരം കേള്‍ക്കേണ്ടി വന്നത് നിരാശപ്പെടുത്തിയതായും സറീന് പറഞ്ഞു.
പൊതുപരിപാടികളില്‍ അധികം പങ്കെടുത്തിരുന്നില്ല, അതുകൊണ്ട് തന്നെ കത്രീനയുടെ രൂപസാദൃശ്യം ഉള്ള ഫേസ് ബുക്ക് ചിത്രം ഗോസിപ്പുകളില്‍ നിറഞ്ഞു. അവിടെനിന്നാണ് ചര്‍ച്ചകള്‍ക്ക തുടക്കമെന്നും കരുതുന്നു. അത് തന്റെ കരിയറിനെ ഒരുപാട് ബാധിച്ചു. കൂടാതെ കത്രീനയെക്കാള്‍ വണ്ണമുള്ളതിനാല്‍ 'ഫാറ്റ്റിന' എന്ന വിളിപേരും തനിക്ക് ഉണ്ട്. അഭിനയിച്ച സിനിമകളെക്കാള്‍ ഇതൊക്കെയാണ് എല്ലാവരും ചര്‍ച്ച ചെയ്യുന്നതെന്നും സറീന് പറഞ്ഞു.
1921, ഹൗസ്ഫുള് 2. അക്സര്‍ 2, ഹേറ്റ് സ്റ്റോറി, ദാക്ക, റെഡി എന്നിവയാണ് സറീന് അഭിനയിച്ച മറ്റ് ചിത്രങ്ങള്‍.






