
കൊച്ചി : തട്ടേക്കാട് ബോട്ടപകടത്തില്‍ പ്രതിയായിരുന്ന ബോട്ട് ഡ്രൈവര്‍ വി.എം രാജുവിന്റെ ശിക്ഷ രണ്ട് വര്‍ഷമായി കുറച്ച് ഹൈക്കോടതി. തടവ് ശിക്ഷ വിധിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്ക് കേസെടുക്കാന്‍ കഴിയില്ല. ബോട്ടപകടവും സാധാരണ റോഡപകടം പോലെ തന്നെ സംഭവിക്കുന്ന ഒന്നാണന്നും കോടതി വ്യക്തമാക്കി.
തട്ടോക്കാട് ബോട്ട് ദുരന്തം നടന്നിട്ട് പതിനാല് വര്‍ഷം കഴിഞ്ഞു. 2007 ഫെബ്രുവരി 20ന് എളവൂര്‍ യു.പി സ്കൂളിലെ പതിനഞ്ച് കുട്ടികളും രണ്ട് അധ്യാപകരുമാണ് തട്ടേക്കാട് മുങ്ങി മരിച്ചത്. വിനോദയാത്രയുടെ ഭാഗമായി തട്ടേക്കാട് എത്തിയവര്‍ തടാകം ചുറ്റികണ്ട് ,കരയ്ക്കടുക്കാന്‍ കുറച്ച് ദൂരം മാത്രമുള്ളപ്പോള്‍ ബോട്ട് മുങ്ങി മരിക്കുകയായിരുന്നു. നൂറ് വിദ്യാര്‍ത്ഥികളും, ഒന്‍പത് അധ്യാപകരും മൂന്ന് ബോട്ടുകളിലായിട്ടാണ് യാത്ര ചെയ്തത്. മൂന്നാമത്തെ ബോട്ടില്‍ കൂടുതല്‍ ആളുകളെ കയറ്റിയതാണ് അപകട കാരണമെന്ന് കണ്ടെത്തിയാണ് ഡ്രൈവര്‍ക്ക് ശിക്ഷ വിധിച്ചത്.
എറണാകുളം അഡീക്ഷണല്‍ സെഷന്‍സ് കോടതി വിധിച്ച അഞ്ച് വര്‍ഷത്തെ തടവ് ശിക്ഷയാണ് ഹൈക്കോടതി ഇളവ് ചെയ്തത്.






