
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി കപില്‍ സിബലും ആനന്ദ് ശര്‍മ്മയും അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. കോണ്‍ഗ്രസ് ദുര്‍ബലമാണ്. ഗുലാംനബി ആസാദിന് വീണ്ടും രാജ്യസഭാ സീറ്റുകള്‍ നല്‍കേണ്ടതായിരുന്നുവെന്നും തങ്ങളാരും കോണ്‍ഗ്രസിലേക്കു ജനാലചാടി വന്നവരല്ലെന്നും കപില്‍ സിബല്‍ അഭിപപ്രായപ്പെട്ടു. ജമ്മുവില്‍ സംഘടിപ്പിച്ച പൊതു പരിപാടിയിള്‍ സംസാരിക്കുന്നതിനിടെയാണ് നേതാക്കളുടെ പരസ്യ വിമര്‍ശനം.
കോണ്‍ഗ്രസ് കഴിഞ്ഞ ദശാബ്ദത്തിലേതിനേക്കാള് ദുര്ബ്ബലമാകുകയാണെന്നും പുതിയ തലമുറ പാര്‍ട്ടിമായി ബന്ധപ്പെടണമെന്നും മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ അഭിപ്രായപ്പെട്ടു. ഞങ്ങള്‍ കോണ്‍ഗ്രസിന്റെ നല്ലകാലം കണ്ടവരാണെന്നും വയാസാകുമ്പോള് വയസാകുന്നതുകാണാന് ആഗ്രഹിക്കുന്നില്ലെന്നും ആനന്ദ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് ദുര്‍ബലമാണെന്ന അഭിപ്രായം യാഥാര്‍ത്ഥ്യമാണെന്നും പാര്‍ട്ടിയ ശക്തിപ്പെടുത്താനാണ് ജമ്മുവില്‍ ഒത്തുചേര്‍ന്നതെന്നും കപില്‍ സിബല്‍ ആവര്‍ത്തിച്ചു.
കോണ്‍ഗ്രസ് ദേശീയ നോതൃത്വത്തില്‍ മാറ്റം ആവശ്യപ്പെട്ട് കപില്‍ സിബല്‍ അടക്കമുള്ള നേതാക്കള്‍ സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. ഒരു വിഭാഗം രാഹുല്‍ അദ്ധ്യക്ഷ സ്ഥാനത്തേക്കു തിരികെ വരരണമെന്നാവശ്യപ്പെട്ടപ്പോഴും പല മുതിര്‍ന്ന നേതാക്കളും ആവശ്യപ്പെട്ടത് നേതൃമാറ്റമായിരുന്നു. ജി 23-ല്‍ ഉള്പ്പൈടുന്ന നേതാക്കള്‍ കഴിഞ്ഞ ഒരു വര്‍ഷമമായി കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുകയുമാണ്. കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്നത് പാര്‍ട്ടിക്കെതിരെ നില്‍ക്കുകയല്ലെന്ന് രാജ് ജബ്ബാര്‍ പറയുന്നു.
ജി 23 അംഗങ്ങള്‍:-
മുന്‍ രാജ്യസഭ എംപി ഗുലാം നബി ആസാദ്, കേന്ദ്ര മന്ത്രിമാരായിരുന്ന ആനന്ദ് ശര്‍മ്മ, കപില്‍ സിബല്‍, മനീഷ് തിവാരി, ശശി തരൂര്‍, എംപി വിവേക് തന്‍ഘ, എഐസിസി ഭാരവാഹികളായ മുകുള്‍ വാസ്നിക്, ജിതേന്ദ്ര പ്രസാദ്, മുതിര്‍ന്ന നേതാക്കളായ ഭുപീന്ദര്‍ സിംഗ് ഹൂഡ, രാജേന്ദ്ര കൗര്‍ ഭട്ടാല്‍, എം വീരപ്പമൊയ്ലി, പൃഥ്വിരാജ് ചൗഹാന്, പി ജെ കുര്യന്, അജയ് സിംഗ്, രേണുക ചൗധരി, മിലിന്ദ് ദിയോറ, രാജ് ബബ്ബര്‍, അരവിന്ദ് സിംഗ് ലവ്ലി, കൗള്‍ സിംഗ് ഠാക്കൂര്‍, അഖിലേഷ് പ്രസാദ് സിംഗ്, കുല്‍ദീപ് ശര്‍മ്മ, യോഗാനന്ദ് ശാസ്ത്രി, സന്ദീപ് ദീക്ഷിത്.






