
കോട്ടയം: നിലവില്‍ ഒരു മുന്നണിയുടേയും ഭാഗമാകാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പി.സി. ജോര്‍ജ്. തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ.യുമായി ചേര്‍ന്ന് പൂഞ്ഞാറില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് ജോര്‍ജിന്റെ പ്രതികരണം. തനിക്ക് കെ. സുരേന്ദ്രനുമായി നല്ല ബന്ധമാണുള്ളത്. അദ്ദേഹം നല്ല മനുഷ്യനാണെന്നും പി.സി. ജോര്‍ജ് പറയുന്നു. ജനപക്ഷം ഇപ്പോള്‍ ആരുടേയും ഭാഗമാകാന്‍ തചീരുമാനിച്ചിട്ടില്ല. എന്നാല്‍ പിന്തുണയുമായി ആരുതന്നെ വന്നാലും അത് സ്വീകരിക്കാന്‍ തയ്യാറാണെന്നും പി.സി. ജോര്‍ജ് വ്യക്തമാക്കി.
സുരേന്ദ്രന് ആചാര സംരക്ഷമത്തിനായി ശബരിമല സമരത്തിന് മുന്നില്‍ നിന്നു. മാന്യതയും മര്യാദയും ഉള്ളതുകൊണ്ടാണ് സുരേന്ദ്രനെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചത്. മാര്‍ച്ച് മൂന്നാം തീയതി മുന്നണി പ്രവേശം സംബന്ധിച്ച അന്തിമ തീരുമാനം പറയുമെന്നും പി.സി. ജോര്‍ജ് പറഞ്ഞു.
യു.ഡി.എഫ്. പ്രവേശനത്തിന് കാത്തിരുന്ന ജനപക്ഷത്തിന് വേണ്ടത്ര പ്രാധാന്യം നല്‍കാത്തതോടെ ഒറ്റക്കു മത്സരിക്കുമെന്ന നിലപാടിലായിരുന്നു പി.സി. ജോര്‍ജ്. യു.ഡി.എഫ്. നേതാക്കള്‍ കുഴപ്പക്കാരാണെന്നും തന്റെ യു.ഡി.എഫ്. പ്രവേശനത്തെ എതിര്‍ക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും കൂട്ടിച്ചേത്തു. എന്നാല്‍ ജോര്‍ജിനെ ആരോ തെറ്റിധരിപ്പിച്ചതാണെന്നും അദ്ദേഹത്തിന് തന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.






