
ന്യൂഡല്‍ഹി: അതിവേഗം 400 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം സ്വന്തമാക്കിയതിന് പിന്നാലെ ടെസ്റ്റ് റാങ്കിങ്ങില്‍ ആദ്യ മൂന്നില്‍ ഇടംപിടിച്ച് രവിചന്ദ്രന്‍ അശ്വിന്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ മികച്ച നേട്ടമാണ് നാല് സ്ഥാനങ്ങള്‍ മറികടന്ന് അശ്വിന് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്ത് എത്തിയത്. അഹമ്മദാബാദ് ടെസ്റ്റില്‍ ഏഴ് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. രണ്ടാം സ്ഥാനത്തുള്ള നീല്‍ വാഗ്നര്‍ രണ്ട് പോയിന്റുകളുടെ മാത്രം വ്യത്യാസത്തിലാണ് മുന്നില്‍.
അഹമ്മദാബാദ് ടെസ്റ്റിലെ ടോപ്സ്കോററായ ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മ്മ കരിയറിലെ ഏറ്റവും മികച്ച റാങ്കും സ്വന്തമാക്കി. എട്ടാം സ്ഥാനമാണ് രോഹിത് സ്വന്തമാക്കിയത്.
ഐസിസി റാങ്കിങ്ങില്‍ ആദ്യ പത്തില്‍ മൂന്ന് ഇന്തയന്‍ ബാറ്റ്സനമാരാണ് ഇടംപിടിച്ചിരിക്കുന്നത്. ശര്‍മ്മയെ കൂടാതെ വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയുമാണ്. ബാറ്റ്സ്മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ന്യൂസിലന്‍ഡ് താരം കെയ്ന്‍ വില്യംസണാണ്.ബൗളര്‍മാരുടെ പട്ടികയില്‍ ഓസ്ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്സനുമാണ് ഒന്നാം റാങ്കില്‍.






