
ന്യൂഡല്‍ഹി: വിവാഹം കഴിക്കാം എന്ന് തെറ്റായ വാഗ്ദാനം നല്‍കുന്നത് ആരായാലും അത് തെറ്റാണെന്ന് സുപ്രീംകോടതി. ബലാത്സംഗ കേസില്‍ മുന്‍ പങ്കാളിയുടെ അറസ്റ്റ് സ്റ്റേ ചെയ്തുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം. രണ്ട് വ്യക്തികള്‍ ഭാര്യയും ഭര്‍ത്താവുമായി ജീവിക്കുമ്പോള്‍, ഭര്‍ത്താവ് എത്ര ക്രൂരനാണെങ്കിലും, അവര്‍ തമ്മിലുള്ള ലൈംഗീക ബന്ധത്തെ ബലാത്സംഗം എന്ന് വിളിക്കുമോ എന്നും കോടതി ചോദ്യമുയര്‍ത്തി.
രണ്ട് വര്‍ഷമായി ബന്ധമുണ്ടായിരുന്ന സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കുറ്റാരോപിതനായ വിനയ് പ്രതാപ് സിങ് എന്നയാള്‍ നല്കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ പരാമര്‍ശം.
യുവതി 2019 ല്‍ നല്കിയ പരാതിയില്‍ വിനയ് സിങ് വിവാഹ വാഗ്ദാനം നല്‍കുകയും, ആര് വര്‍ഷം തന്നെ ആദ്യം വിനയ് സിങ് മറ്റൊരാളെ വിവാഹം ചെയ്തതായും പറയുന്നു. വിവാഹത്തെക്കുറിച്ച് തെറ്റായ വാഗ്ദാനം ചെയ്യുന്നത് തെറ്റായ പ്രവൃത്തിയാണ്. ആരും തെറ്റായ വാഗ്ദാനം നല്‍കരുത്. അത് പുരുഷന് ആയാലും സ്ത്രീ ആയാലും. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ പറഞ്ഞു. ഒരു പുരുഷനും സ്ത്രീയും ഒരുമ്മിച്ച് ജീവിക്കുകയാണെങ്കില്‍, എത്ര ആത്മാര്‍ത്ഥതയില്ലാതെ.. പുരുഷന് ക്രൂരനാകുകയും നിരവധി തെറ്റുകള്‍ വരുത്തുകയും ചെയ്യാം, പക്ഷെ അതിനെ ബലാത്സംഗം എന്ന് വിളിക്കാനാകുമോ? അദേഹം ചോദ്യമുയര്‍ത്തി.






