
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും രാഷ്ട്രപതി രാംനാഥ് കോവിന്ദും ഇന്ന് കൊവിഡ് വാക്സിന്റെ ആദ്യ ഡോസ് വാക്സിന് സ്വീകരിക്കും. മുഖ്യമന്ത്രി തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയിലെ വാക്സിനേഷന് കേന്ദ്രത്തിലും രാഷ്ട്രപതി ഡല്‍ഹിയിലെ ആര്‍മി ആശുപത്രിയില്‍ നിന്നുമാണ് വാക്സിന് സ്വീകരിക്കുക. കേരളത്തിന്റെ ആരോഗ്യമന്ത്രി കെ.കെ. ശൈലജ, മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രന്, ഇ. ചന്ദ്രശേഖരന് എന്നിവര്‍ ഇന്നലെ വാക്സിന്റെ ആദ്യ ഡോസ് വാക്സിന് സ്വീകരിച്ചിരുന്നു.
മാര്‍ച്ച് ഒന്നു മുതല്‍ ആരംഭിച്ച രണ്ടാംഘട്ട വാക്സിനേഷന് പ്രക്രിയ രാജ്യത്തുടനീളം വിഝയകരമായി തുടരുകയാണ്. പ്രധാനമന്ത്രിയും നിരവധി കേന്ദ്ര നേതാക്കളും കഴിഞ്ഞ ദിവസം വാക്സിന് സ്വീകരിച്ചിരുന്നു. 25 ലക്ഷം ആളുകളാണ് ഇതുവരെ വാക്സിനേഷനായി കോവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രണ്ടാംഘട്ട കൊവിഡ് വാക്സിനുള്ള രജിസ്ട്രേഷന് കേരളത്തിലും മികച്ച പ്രതികണമാണ് ലഭിച്ചിരിക്കുന്നത്. കൊവിഡ് പോര്‍ട്ടല്‍ വഴി സ്വന്തമായി രജിസ്റ്റര്‍ ചെയ്യുന്നവരും വാക്സിനേഷന് കേന്ദ്രത്തിലെത്തി രജിസ്റ്റര്‍ ചെയ്യുന്നവരുമായി കേരളത്തില്‍ മികച്ച പ്രതികരണമാണ് രണ്ടാംഘട്ട വാക്സിനേഷന് ലഭിക്കുന്നത്. എന്നാല്‍ കൊവിന്‍ പോര്‍ട്ടലില്‍ നേരിട്ട സാങ്കേതിക തടസ്സങ്ങള്‍ തിരിച്ചടിയായെങ്കിലും വാക്സിന് കേന്ദ്രത്തിലേക്കു നേരിട്ടെത്തി വാക്സിന് സ്വീകരിക്കാന്‍ സാധിക്കും. ഇതോടെ രജിസ്ട്രേഷന് സുഗമമാകാന്‍ ന്‍ലു ദിവസമെങ്കിലംു വേണ്ടിവരുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍.






