ഭോപ്പാൽ: കേന്ദ്ര സർക്കാരിന്റെ ഇ20 പെട്രോൾ നയത്തെ വിമർശിക്കുന്നവർക്കെതിരെ വിവാദ പരാമർശവുമായി ബിജെപി എംപി ജനാർദ്ദൻ മിശ്ര. എഥനോൾ കലർത്തിയ പെട്രോളിനെ എതിർക്കുന്നവരോട് "നിന്റെയൊക്കെ അച്ഛന്റെ വീട്ടിൽ നിന്ന് കൊണ്ടുവരുമോ ശുദ്ധമായ പെട്രോൾ?" എന്നാണ് മധ്യപ്രദേശിലെ റെവ മണ്ഡലത്തിൽ നിന്നുള്ള എംപി ചോദിച്ചത്. റെവയിൽ നിന്ന് ഭോപ്പാലിലേക്കും കൊൽക്കത്തയിലേക്കുമുള്ള പുതിയ വിമാന സർവീസുകളുടെ ഉദ്ഘാടനച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എഥനോൾ നയത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ന്യായീകരിക്കുന്നതിനിടെയായിരുന്നു എംപിയുടെ പരാമർശം. ഇന്ത്യയുടെ ആവശ്യമായ എണ്ണയുടെ 20 ശതമാനം മാത്രമാണ് ആഭ്യന്തരമായി ഉൽപ്പാദിപ്പിക്കുന്നതെന്നും ബാക്കി 80 ശതമാനവും വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുകയാണെന്നും മിശ്ര പറഞ്ഞു. ഹോർമുസ് കടലിടുക്കിലെ സംഘർഷവും ഹൂതികളുടെ ഉപരോധവും മൂലം ക്രൂഡ് ഓയിൽ രാജ്യത്തെത്തിക്കാൻ നിലവിൽ 18,000 കിലോമീറ്റർ അധികം സഞ്ചരിക്കേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
രാജ്യത്ത് ശുദ്ധമായ പെട്രോൾ മാത്രം ഉപയോഗിക്കണമെന്ന് ചിലർ വാശിപിടിക്കുകയാണെന്നും മിശ്ര വിമർശിച്ചു. പെട്രോൾ ലഭ്യമല്ലാത്ത സാഹചര്യമുണ്ടായാൽ ഇവർ എവിടെ നിന്ന് ഇന്ധനം കൊണ്ടുവരുമെന്നും അദ്ദേഹം ചോദിച്ചു.
ബ്രസീലിൽ 100 ശതമാനം എഥനോൾ ഉപയോഗിച്ചാണ് വാഹനങ്ങൾ ഓടുന്നതെന്നും അവിടെ വാഹനങ്ങൾക്ക് പ്രശ്നങ്ങളില്ലെന്നും എംപി അവകാശപ്പെട്ടു. എഥനോൾ ഉൾപ്പെടെയുള്ള ഇന്ധനങ്ങളിൽ പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലാണ് ഇന്ത്യൻ വാഹനങ്ങളുടെ എൻജിനുകൾ സജ്ജീകരിച്ചിരിക്കുന്നതെന്ന് വാഹന നിർമാതാക്കൾ ഉറപ്പുനൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് വലിയ തോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ടെന്നും ചടങ്ങിൽ സംസാരിക്കവെ ജനാർദ്ദൻ മിശ്ര അവകാശപ്പെട്ടു.

Comments