ചെന്നൈ: സർക്കാർ പരിപാടികളുടെ തുടക്കത്തിൽ സംസ്ഥാന ഗാനമായ 'തമിഴ് തായ് വാഴ്ത്ത്' ആദ്യം ആലപിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം തമിഴ്നാട് നിയമസഭ പാസാക്കി. ഔദ്യോഗിക ചടങ്ങുകളിൽ 'വന്ദേമാതരം' ആദ്യം ആലപിക്കണമെന്ന കേന്ദ്രസർക്കാരിന്റെ നിർദ്ദേശത്തിന് വെല്ലുവിളിയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
സർക്കാർ പരിപാടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ 'തമിഴ് തായ് വാഴ്ത്തു' ആയിരിക്കണം ആദ്യം പാടേണ്ടതെന്ന് നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിൽ വ്യവസ്ഥ ചെയ്യുന്നു. തമിഴ്‌നാട്ടിൽ തമിഴ് ഗാനത്തിന് ആയിരിക്കണം മുൻഗണനയെന്നും സംസ്ഥാനത്തിന്റെ ഭാഷാ-സാംസ്കാരിക അവകാശങ്ങളിൽ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയിൽ വ്യക്തമാക്കി.
നിയമസഭയിലെ വികാരഭരിതമായ പ്രസംഗത്തിൽ, സംസ്ഥാനത്തിന്റെ ഭാഷാ-സാംസ്കാരിക അവകാശങ്ങളിൽ തന്റെ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്ന് വിജയ് വ്യക്തമാക്കി. "തമിഴ് ഒരു ഭാഷ മാത്രമല്ല, ഞങ്ങളുടെ ജീവശ്വാസവും വികാരവുമാണ്," എന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. മാതൃഭാഷ മാതൃത്വത്തോളം പവിത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"തമിഴ് എന്നാൽ അഭിമാനമാണ്, തമിഴ് എന്നാൽ ശക്തിയാണ്. 'തമിഴ്' എന്ന് പറയുന്ന നിമിഷം, മുഴുവൻ തമിഴ്നാടും ഒന്നായി ഒത്തുകൂടും. തമിഴ്‌നാട്ടിൽ തമിഴ് തായ് വാഴ്ത്തുവിന് ഒന്നാം സ്ഥാനം ലഭിക്കണം. തമിഴ് തായ് വാഴ്ത്തുവിന് ഒന്നാം സ്ഥാനം നൽകുന്നത് ഞങ്ങളുടെ അവകാശമാണ്," അദ്ദേഹം പറഞ്ഞു.
ഡിഎംകെയും എഐഎഡിഎംകെയും പ്രമേയത്തെ പിന്തുണച്ചു. അനുമതി ആവശ്യമില്ലാതെ തന്നെ പ്രമേയം നടപ്പിലാക്കുമെന്ന് സ്പീക്കർ ജെസിഡി പ്രഭാകർ അറിയിച്ചു.സർക്കാർ പരിപാടികളിൽ ദേശീയ ഗാനത്തിന് മുമ്പ് ദേശീയ ഗീതം ('വന്ദേമാതരം') പാടണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശത്തിന് പിന്നാലെയാണ് തമിഴ്നാട് സർക്കാരിന്റെ ഈ നീക്കം.

Comments