
പാലക്കാട്: സി.പി.എം. ജില്ലാ സെക്രട്ടേറിയേറ്റിന്റെ സാധ്യത പട്ടികയില്‍ ഭാര്യയുടെ പേര് ഇടംനേടിയെന്നും ഇതിനെതിരേ എതിര്പ്പുയര്ന്നുമെന്ന വാര്‍ത്തക്കെതിരേ മന്ത്രി എ.കെ. ബാലന്.
ഭാര്യയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണ്. വസ്തുതകള്‍ക്ക് നിരക്കാത്തതാണ്
ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്നും ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നതെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒരു കേന്ദ്രത്തില്‍ നിന്ന് ഒരു സ്ക്രിപ്റ്റ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് കിട്ടി. അതുവെച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത കൊടുത്തത്. അതിനെക്കുറിച്ച് അറിയാന്‍ പറ്റാത്ത ആളാണ് എ.കെ. ബാലന് എന്ന് നിങ്ങള്‍ വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചയില്‍ ആരുടെയെല്ലാം പേരുവന്നു എന്ന് നിങ്ങളോട് പറയേണ്ട ആവശ്യമില്ല. ചര്‍ച്ചയുടെ ഉള്ളടക്കം ഇപ്പോള്‍ പങ്കുവെയ്ക്കാനും ഉദ്ദേശ്യമില്ല. ആരുടെയെല്ലാം പേരുവന്നു എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ലെന്നും എ.കെ. ബാലന് പറഞ്ഞു.






