
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശയാത്രകള്ക്ക് തയ്യാറെടുക്കുന്നു. ഒരു വർഷത്തിന് ശേഷമാണ് യാത്രകൾ ആരംഭിക്കുന്നത്. 2019 നവംബർ മാസത്തിലാണ് അവസാനത്തെ വിദേശ യാത്ര നടത്തിയത്.
ഈ മാസം 25 മുതല് മോദിയുടെ വിദേശയാത്രകള് തുടങ്ങും. ബംഗ്ലാദേശിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തോടെയാണ് യാത്രകൾ ആരംഭിക്കുക.
ബംഗബന്ധു ഷേഖ് മുജബിർ റഹ്മാന്റെ 100-ാം ജന്മദിനാഘോഷങ്ങളിൽ പങ്കെടുക്കുന്നതിന് അദ്ദേഹം ധാക്കയിലെത്തും. പ്രധാനമന്ത്രി ഷേഖ് ഹസീനയുമായി കൂടിക്കാഴ്ചയും നടത്തും. കോവിഡ് കാലത്ത് പ്രധാന ഉച്ചകോടികളില് എല്ലാം ഓണ്ലൈന് ആയിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.







Comments