
കോഴിക്കോട്: കോഴിക്കോട് നോര്‍ത്തില്‍ ഇടതു സ്ഥാനാര്‍ഥിയായി തോട്ടത്തില്‍ രവീന്ദ്രന് മത്സരിച്ചേക്കും. സംവിധായകന് രഞ്ജിത്തിന്റേതുള്പ്പെടെയുള്ള പേരുകള്‍ ഉയര്‍ന്നുവന്നിരുന്നെങ്കിലും മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ പേര് ഒടുവില്‍ സാധ്യതപട്ടികയില്‍ ഇടംനേടിയത്. എംഎല്‍എ പ്രദീപ് കുമാര്‍ കോഴിക്കോട് നോര്‍ത്തില്‍ മത്സരിക്കുമെന്നായിരുന്നു ആദ്യം ഉയര്‍ന്ന വാര്‍ത്തകള്‍. പിന്നീട് സംവിധായകന് രഞ്ജിത്തിന്റെ പേരും പരിഗണനയിലെത്തിയിരുന്നു.
സംവിധായകന് രഞ്ജിത്തിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരെ ജില്ലാ സെക്രട്ടറിയേറ്റില്‍ നിന്ന് എതിര്‍പ്പുയര്‍ന്നിരുന്നു. പിന്നാലെ മത്സരിക്കാന്‍ താത്പര്യമില്ലെന്ന് രഞ്ജിത്ത് വ്യക്തമാക്കിയിരുന്നു. ഇതോടെ വീണ്ടും പ്രദീപ് കുമാറിന്റെ പേര് വീണ്ടും ഉയര്‍ന്നു വന്നു. എന്നാല്‍ രണ്ടു തവണ മത്സരിക്കേണ്ടെന്ന സിപിഎം സെക്രട്ടറിയേറ്റ് താരുമാനം വന്നതോടെയാണ് തോട്ടത്തില്‍ രവീന്ദ്രന്റെ പേര് പരിഗണിക്കപ്പെടുന്നത്.
കളമശ്ശേരിയില്‍ സിപിഎം ജില്ലാ സെക്രട്ടറി പി രാജീവ് തന്നെയാകും മത്സരിക്കുക. കെ ചന്ദ്രന്റെ പേര് ഉയര്ന്നുൃവന്നിരുന്നു. കൊയിലാണ്ടിയില്‍ എം മെഹബൂബ്, മുന്‍ എംപി അഡ്വ. പി സതീദേവി എന്നിവരുടെ പേരുകള്‍ പിഗണിച്ചിരുന്നു. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടുകള്‍ പ്രകാരം സതീദേവിയെ ഇടതുസ്ഥാവാര്ഥിയാക്കാനാണ് സിപിഎം തീരുമാനം. ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസ് കോഴിക്കോട് ബേപ്പൂരില്‍ നിന്ന് മത്സരിക്കും.






