
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ മമതാബാനര്‍ജിക്ക് കുടുതല്‍ പിരിമുറുക്കം സമ്മാനിച്ച് മുന്‍ ടിഎംസി എംപി ദിനേഷ് ത്രിവേദിയും ബിജെപിയില്‍. ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയുടേയും കേന്ദ്രമന്ത്രി പീയൂഷ് ഗോയലിന്റെയും സാന്നിദ്ധ്യത്തില്‍ ശനിയാഴ്ച അദ്ദേഹം പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. നേരത്തേ ബഡ്ജറ്റ് സമ്മേളനം നടന്ന ഫെബ്രുവരി 12 ന് തന്റെ എംപി സ്ഥാനം ത്രിവേദി രാജിവെച്ചിരുന്നു.
മമതയുടെ തെരഞ്ഞെടുപ്പ് നയതന്ത്രജ്ഞന് പ്രശാന്ത് കിഷോര്‍ പാര്‍ട്ടിയില്‍ പിടമുറുക്കുന്നതാണ് തന്റെ പുറത്താകലിന് കാരണമെന്ന് ത്രിവേദി പറഞ്ഞു. 2012 മാര്‍ച്ചില്‍ റെയിവേ മന്ത്രി സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടത് മുതല്‍ ത്രിവേദി തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലുള്ള ബന്ധം പൊട്ടലും ചീറ്റലുമായിരുന്നു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്ത മമതയുടെ പകരക്കാരനായി എത്തിയ ത്രിവേദി റെയിവേ ചാര്‍ജ്ജ് കുട്ടാന്‍ നടത്തിയ ശ്രം ജനവിരുദ്ധ നയം എന്ന പറഞ്ഞ് മമത തള്ളുകയായിരുന്നു.
തന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണ്ണ നിമിഷം എന്നായിരുന്നു പാര്‍ട്ടി അംഗത്വം സ്വീകരിച്ച ത്രിവേദി പറഞ്ഞത്. ഇതിനായി താന്‍ കാത്തിരിക്കുകയായിരുന്നെന്ന് നദ്ദയ്ക്കും തന്റെ കൂട്ടുകാര്‍ക്കും അറിയാമായിരുന്നു. എല്ലാറ്റിനും മുകളിലാണ് രാജ്യം എന്ന പാര്‍ട്ടിയുടെ ആശയം ഒരിക്കലും ബലി കഴിക്കില്ല. നരേന്ദ്ര മോഡിക്കും ബിജെപിയ്ക്കും മാത്രമേ രാജ്യത്തെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കഴിയൂ എന്ന് എല്ലാവര്ക്കും അറിയാമെന്നും പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന ചോദ്യത്തിന് മത്സരിച്ചാലും ഇല്ലേലും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാകുമെന്നായിരുന്നു മറുപടി.
ബംഗാളില്‍ ജനങ്ങള്‍ ടിഎംസിയെ തള്ളിക്കഴിഞ്ഞു. അവര്‍ക്ക് വേണ്ടത് പുരോഗതിയാണ്. അഴിമതിയും അക്രമവുമല്ല. യഥാര്‍ത്ഥ മാറ്റത്തിന് അവര്‍ ഒരുങ്ങിക്കഴിഞ്ഞു. രാഷ്ട്രീയം എന്നാല്‍ കളിയല്ല. അത് ഗൗരവമുള്ള കാര്യമാണ്. എന്നാല്‍ അത് കളിയായി കരുതുന്നതിനിടയില്‍ മമത ആദര്‍ശം മറക്കുകയാണ്. ദിനേശ് ത്രിവേദിയെ നദ്ദ അഭിനന്ദിച്ചു. തെറ്റായ പാര്‍ട്ടിയിലെ ശരിയായ വ്യക്തിയായിരുന്നു ത്രിവേദി. ഇപ്പോള്‍ അദ്ദേഹം ശരിയായ പാര്‍ട്ടിയിലായി എന്നായിരുന്നു നദ്ദയുടെ പ്രതികരണം.






