
കൊച്ചി: പാലാരിവട്ടം മേൽപാലം പുനർനിർമ്മാണത്തിൽ രാപകൽ പണിയെടുത്ത തൊഴിലാളികൾക്കു സ്നേഹാദരം. ഡിഎംആർസി എല്ലാവർക്കും മധുരപലഹാരം വിതരണം ചെയ്തു.
ചീഫ് എൻജിനീയർ ജി.കേശവ ചന്ദ്രന്റെ നേതൃത്വത്തിൽ തൊഴിലാളികളോടൊപ്പം സെൽഫിയെടുത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസി) ഡയറക്ടർ പി.പ്രകാശൻ, ഡിഎംആർസി, യുഎൽസിസി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
5 സൂപ്പർവൈസർമാർ, 15 ഫാബ്രിക്കേറ്റർമാർ, നൂറ്റിയൻപതോളം വിദഗ്ധ തൊഴിലാളികൾ, 300 തൊഴിലാളികൾ എന്നിവരാണ് ഒരേ ലക്ഷ്യത്തോടെ രാപകലില്ലാതെ കഠിനാധ്വാനം ചെയ്തത്. കഴിഞ്ഞ മാസം എല്ലാ ദിവസവും 24 മണിക്കൂറും സൈറ്റിൽ ജോലിയുണ്ടായിരുന്നു. ഡയറക്ടർ പി. പ്രകാശനായിരുന്നു പാലത്തിന്റെ ചുമതല.






