
പാട്ന : പരാതികള്‍ കേള്‍ക്കാത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ മുള വടികൊണ്ട് തല്ലണമെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിങ്. തന്റെ മണ്ഡലമായ ബെഗുസാരയിലെ ജനങ്ങളോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ശനിയാഴ്ച നടന്ന പൊതുപരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ഇതിനു മുന്‍പും വിവാദ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട് ഗിരിരാജ് സിങ്ങ്.
'ചെറിയകാര്യങ്ങള്‍ക്ക് എന്തിനാണ് നിങ്ങള്‍ എന്നെ കാണാന്‍ വരുന്നത്. എംപിമാര്‍, എ എല്‍എമാര്‍, വില്ലേജ് മുഖ്യന്, ഡിഡിിഒ, എസ്ഡിഎം എന്നിങ്ങനെ നിരവധി പേര് നിങ്ങളുടെ പരാതി കേള്‍ക്കാനും , അത് പരിഹരിക്കാനും സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്ന ഉദ്യോഗസ്ഥരാണ്. അവര്‍ അതിന് തയ്യാറായില്ലെങ്കില്‍ തല തല്ലിപൊളിക്കുകയാണ് വേണ്ടത്. എന്നിട്ടും ഗുണം ചെയ്തില്ലെങ്കില്‍ ഞാനും നിങ്ങള്‍ക്കൊപ്പം കൂടാം' എന്നാണ് ഗിരിരാജ് ജനങ്ങളോട് പറഞ്ഞത്.
പരാതികള്‍ കേള്‍ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ലായെന്ന നിരവധിപേര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞിരുന്നു. അതിന് മറുപടിയായാണ് ഉദ്യോഗസ്ഥരുടെ തല തല്ലിപ്പൊളിക്കാന്‍ പറഞ്ഞത്.






