
ദുബായ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ വേദി നിശ്ചയിച്ചിട്ടില്ലെന്ന് ഐസിസി. ഇന്ത്യയും ന്യൂസിലന്‍ഡും നേര്‍ക്കുനേര്‍ പോരാടുന്ന ഫൈനല്‍ ലോര്‍ഡ്സില്‍ നടക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.
എഡ്ജ്ബാസ്റ്റണ്, ഓള്‍ഡ് ട്രാഫഡ്, സതാംപ്ടണ് എന്നിവയും വേദികളായി പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. മൈതാനത്തിനകത്തും പുറത്തുമുള്ള സൗകര്യങ്ങള്‍ പരിഗണിച്ച് സതാംപ്ടണാണ് മുന്‍ഗണനയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ജൂണ്‍ 18 മുതല്‍ 22 വരെയാണ് ഫൈനല്‍. ഇംണ്ടിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കിയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടിയത്.






