
ഹൈദരാബാദ് : തെലുങ്കാന രാഷ്ട്രീയത്തിലേക്ക് റെഡ്ഡി കുടുംബത്തില്‍ നിന്നും ഒരാള്‍ കൂടി. ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖരറെഡ്ഡിയുടെ മകള്‍ വൈ എസ് ആര് ശര്‍മ്മിള. കഴിഞ്ഞ മാസം പാര്‍ട്ടി രൂപവത്കരണത്തിനായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതിന്റെ രണ്ടാം ഘട്ട ചര്‍ച്ചകളില്‍ പാര്‍ട്ടി രൂപികരണം ഉറപ്പാക്കി അണികള്‍.
ശര്‍മ്മിളയുടെ സഹോദരന് വൈ എസ് ജഗന് മോഹന്‍ റെഡ്ഡി അയല്‍ സംസ്ഥാനമായ ആന്ധ്രാപ്രദേശില്‍ യുവജന ശ്രമിക റിഥു കോണ്‍ഗ്രസ് എന്ന പാര്‍ട്ടിക്ക് രൂപം നല്‍കുകയും അത് വിജയിക്കുകയും ചെയ്തിരുന്നു. അതിന്റെ ആത്മ വിശ്വാസത്തിലാണ് തെലുങ്കാനയില്‍ വൈഎസ് ആര് ഭരണ ദര്‍ശനങ്ങളെ സാക്ഷാത്കരിക്കാന്‍ ശര്‍മിള പാര്‍ട്ടി രൂപവത്ക്കരണവും അതുവഴി തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്നത്.
2023 ലെ നിയമസഭ തിരഞ്ഞെടുപ്പിന് മുമ്പായി രാഷ്ട്രീയ പ്രവേശം നടപ്പാക്കലാണ് ശര്‍മ്മിളയുടെ ആദ്യ നടപടി. കോണ്‍ഗ്രസ്,ബിജെപിയും,തെലങ്കാന രാഷ്ട്ര സമിതിയും ഉള്‍പ്പെടുന്ന ത്രികോണ മത്സരമാണ് നടക്കുന്നത് തെലുങ്കാന രാഷ്ട്രീയം. ജഗന് മോഹന്‍ റെഡ്ഡിക്കും, പാര്‍ട്ടിക്ക് വേണ്ടിയും തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ശര്‍മ്മിള സജീവമായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ വൈ എസ് ആര് കോണ്‍ഗ്രസ് തെലങ്കാനയുടെ താത്പര്യങ്ങളെ മാനിക്കുന്നില്ലായെന്നു ശര്‍മ്മിള ആരോപിച്ചു. അതുകൊണ്ട് തന്നെ സ്വന്തമായി 'വെഎസ് ആര് തെലുങ്കാന കോണ്‍ഗ്രസ്'എന്ന പാര്‍ട്ടി രൂപികരിച്ചാണ് ശര്‍മ്മിള തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് സൂചന.
സഹോദരന്റെ പാര്‍ട്ടിയെക്കാള്‍ ചെറിയ വ്യത്യാസങ്ങളോടെയാവും ശര്‍മ്മിളയുടെ പാര്‍ട്ടി പ്രവര്‍ത്തിക്കുക. രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം ജില്ലാതല പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച് ചെയ്ത ശേഷമായിരിക്കുമെന്നും ശര്‍മ്മിള പറഞ്ഞു. വൈ എസ് ആര് ജന്മദിന വാര്‍ഷികമായ ജൂലൈയില്‍ പുതിയ പാര്‍ട്ടി രൂപവത്കരിക്കും.






