
തിരുവനന്തപുരം: ബിജെപി ഏത് ചുമതല നല്കിയാലും ഏറ്റെടുക്കുമെന്ന് മെട്രോമാന് ഇ.ശ്രീധരന്. ബിജെപി സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന് നയിക്കുന്ന വിജയയാ;്രയുടെ സമാപന സമ്മേളന വേദിയിലാണ് ഇ. ശ്രീധരന് ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം ശംഖുമുഖത്താണ് വിജയയാത്രയുടെ സമാപന സമ്മേളനം നടക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉദ്ഘാടനം ചെയ്യുന്നത്. മികച്ച നിലയില് ചുമതലകള് നിര്വഹിക്കാനുള്ള ദേഹബലവും ആത്മബലവുമുണ്ടെന്നും ഇ. ശ്രീധരന് വ്യക്തമാക്കി.







Comments