
ന്യൂഡല്ഹി: ക്ലാസ്സിൽ നിന്ന് പുറത്താക്കിയ ദേഷ്യത്തിൽ പ്ലസ്ടു വിദ്യാര്ഥി അധ്യാപകന് നേരേ വെടിയുതിര്ത്തു. സിയബാദിലെ സ്വകാര്യ സ്കൂളിലാണ് സംഭവം.
ക്ലാസില് മറ്റുള്ളവരോട് മോശമായി പെരുമാറിയതിന് വിദ്യാര്ഥിയെ അധ്യാപകന് വഴക്കുപറയുകയും ക്ലാസ്സിൽ നിന്ന് പുറത്താക്കുകയും ചെയ്തു. തുടർന്ന് സുഹൃത്തുക്കൾക്കൊപ്പം എത്തി അധ്യാപകന് നേരെ വെടിയുതിർക്കുകയായിരുന്നു.
സംഭവത്തിന് ശേഷം അധ്യാപകന് തന്നെയാണ് ബൈക്കോടിച്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കിയത്. എന്നാൽ അധ്യാപകന് പരിക്കേറ്റിട്ടില്ല.
തനിക്ക് പരുക്കേറ്റുവെന്നു അധ്യാപകൻ പരാതി നൽകിയെങ്കിലും സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചപ്പോള് അധ്യാപകന് വെടിയേറ്റിട്ടില്ലെന്നും അദ്ദേഹത്തിന്റെ വസ്ത്രത്തില്പോലും വെടിയുണ്ട തറച്ചിട്ടില്ലെന്നും പോലീസ് കണ്ടെത്തി. അധ്യാപകന്റെ പരാതിയില് പോലീസ് കേസെടുത്തിട്ടുണ്ട്.







Comments