
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സിപിഐ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലാണ് ഇത്തവണ സിപിഐ മത്സരിക്കുക. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെയാണ് സിപിഐ സംസ്ഥാന സെക്രട്ടറി പ്രഖ്യാപിച്ചത്. അതേസമയം എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ പരാതിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. നിലവിലെ സാഹചര്യങ്ങളില്‍ പരാതിയില്ലെന്നും അദേഹം പറഞ്ഞു.
ഏതെങ്കിലും ഒരു കക്ഷി എല്‍ഡിഎഫില്‍ വന്നതിന്റെ പേരില്‍ സിപിഐയുടെ സിറ്റിങ് സീറ്റുകള്‍ കുറയ്ക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല. അങ്ങനെ ഉണ്ടാകുമ്പോഴേ തങ്ങള്‍ പറയേണ്ട കാര്യമുള്ളൂവെന്നും അദേഹം പറഞ്ഞു. കഴിഞ്ഞ തവണ 27 സീറ്റുകളിലാണ് സിപിഐ മത്സരിച്ചത്. ഇത്തവണ ഇരിക്കൂറും കാഞ്ഞിരപ്പള്ളിയും സിപിഐ വിട്ടു നല്കി. ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത് 21 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ബാക്കി നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ രണ്ടു ദിവസത്തിനകം താരുമാനിക്കുമെന്നും കാനം രാജേന്ദ്രന് വ്യക്തമാക്കി.
'വനിതാ പ്രാതിനിധ്യം സ്ഥാനാര്‍ഥി പട്ടികയില്‍ കുറവാണെന്ന പരാതി പൂര്‍ണമാകുമ്പോള്‍ ഇല്ലതാകും' നിലവില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളില്‍ ഒരു വനിതാ പ്രാതിനിധ്യം മാത്രമാണുള്ളതെന്ന് ചൂണ്ടിക്കാട്ടിയതിന് കാനം പ്രതികരിക്കുകയായിരുന്നു. അതേസമയം മുന്നണികള്‍ക്കുള്ളിലെ ആഭ്യന്തര ചര്‍ച്ചകള്‍ സംബന്ധിച്ച് പരസ്യ പ്രസ്താവന നടത്തുന്നത് ശരിയല്ലെന്ന് ഞങ്ങള്‍ തൃപ്തരല്ലായിരുന്നെങ്കില് സീറ്റു ധാരണയില്‍ സമ്മതിക്കില്ലായിരുന്നു. കേരള കോണ്‍ഗ്രസ് ഇടതു മുന്നണിയില്‍ നേട്ടമുണ്ടാകുമോ എന്നത് തിരഞ്ഞെടുപ്പ് കഴിഞ്ഞ് നോക്കാമെന്നും അദേഹം പറഞ്ഞു.






