കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾ സ്ഥാപനം മാറി ജോലി ചെയ്താൽ നടപടി എടുക്കുമെന്ന് മുന്നറിയിപ്പ്. ഇത്തരത്തിൽ ജോലി ചെയ്യുന്ന ആളുകൾ ഉണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അധികൃതർ പരിശോധനക്ക് പദ്ധതി തയാറാക്കിയത്.
അനധികൃത ജോലിചെയ്യുന്നവരെ കണ്ടെത്താൻ മാൻപവർ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം, കുവൈത്ത് മുനിസിപ്പാലിറ്റി എന്നിവ സംയുക്തമായി കടകളിലും സഹകരണ സംഘങ്ങളിലും പരിശോധന നടത്തും.
കർഫ്യൂ സമയത്ത് അനുമതിയുള്ള മേഖലയാണെങ്കിലും പുറത്തെ വിസയിൽ ജോലി ചെയ്യുന്നവർ ഡെലിവറി സേവനം നടത്തുന്നുണ്ടെങ്കിൽ പിടികൂടും. കർഫ്യൂ പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഫീൽഡിലുള്ള സുരക്ഷ ഉദ്യോഗസ്ഥർ ഇതുകൂടി പരിശോധിക്കും. ഡെലിവറിക്ക് അനുമതിയുള്ള സ്ഥാപനങ്ങളായതുകൊണ്ടുമാത്രം കാര്യമില്ല. വിതരണം നടത്തുന്നയാളുടെ വിസ അതേ കമ്പനിയിലായിരിക്കണം.

Comments