തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചു. രാജിക്കത്ത് സോണിയാ ഗന്ധിക്കും രാഹുല്‍ ഗന്ധിക്കും കൈമാറി. കേരളത്തിലെ കോണ്‍ഗ്രസിന്റെ അപചയമാണ് കാരണമെന്ന് പിസി ചാക്കോ. അതേസമയം കോണ്‍ഗ്രസിലെ ഗ്രൂപ്പുകള്‍ക്കെതിരെ രൂക്ഷവിമര്‍ശനമാണ് അദേഹം ഉന്നയിച്ചത്. കേരളത്തില്‍ നടക്കുന്നത് ഗ്രൂപ്പുകളുടെ വീതംവയ്പ്. കേരളത്തില്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഇല്ല. കേരളത്തില്‍ ഗ്രൂപ്പുകാരനായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല. കേരളത്തിലെ കോണ്‍ഗ്രസിന് കഴിവില്ലെന്നും ഹൈക്കമാന്‍ഡിന് ജനാധിപത്യമില്ലെന്നും അദേഹം കുറ്റപ്പെടുത്തി. ദേശീയതലത്തില്‍ പാര്‍ട്ടി സജീവമല്ല.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നിര്‍ദേശിച്ച പട്ടിക പരിഗണിക്കുകയാണ് ചെയ്തത്. സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടായില്ല. നാല്പതംഗ സമിതിയില്‍ ഒരു ചര്‍ച്ചയും ഉണ്ടായില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ നിന്നൊഴിവാക്കി. മണ്ഡലങ്ങളില്‍ നിര്‍ദശിച്ച പേരുകള്‍ അറിയിച്ചില്ലെന്നും പരാതി. വിഎം സുധീരനെ ഗ്രൂപ്പുകള്‍ ശ്വാസം മുട്ടിച്ച് പുറത്താക്കി. ഇക്കര്യം പലതവണ പരാതിപ്പെട്ടിട്ടും പരിഹാരമുണ്ടായില്ല. കേരളത്തില്‍ ഗ്രപ്പുകാരാനായി മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയു. ഇതിന് ഹൈക്കമാന്‍ഡ് സംരക്ഷണം നല്കുന്നു. സ്ഥനാര്‍ഥി നിര്‍ണയത്തില്‍ കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്ന് അദേഹം അറിയിച്ചു. അതേസമയം ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിയെന്ന തരത്തലുള്ള വാര്‍ത്തകള്‍ അദേഹം തള്ളി.






